Advertisement

അഞ്ചാംഘട്ട തെരഞ്ഞെടുപ്പ്; ബംഗാളിലും പുൽവാമയിലും ബോംബാക്രമണം

May 6, 2019
Google News 1 minute Read

പതിനേഴാം ലോക്‌സഭയിലേക്കുള്ള അഞ്ചാംഘട്ട പോളിംഗ് പുരോഗമിക്കുന്നതിനിടെ വിവിധയിടങ്ങളിൽ ആക്രമണം. ജമ്മുകാശ്മീരിലെ പുൽവാമയിലും ബംഗാളിലെ ബാരഗ്പൂരിലും ബോംബ് ആക്രമണം ഉണ്ടായി. പുൽവാമയിൽ പോളിംഗ് ബൂത്തിന് സമീപം ഗ്രനേഡ് പൊട്ടിത്തെറിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

എന്നാൽ ബംഗാളിലുണ്ടായ ആക്രമണത്തിൽ ബിജെപി സ്ഥാനാർഥി അർജുൻ സിങ്ങിന് പരുക്കേറ്റു. അക്രമണത്തിനുപിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു.

Read Also : കള്ളവോട്ട് സ്ഥിരീകരിച്ച് ടിക്കാറാം മീണ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു

രാവിലെ ഏഴ് മണിമുതൽ ആരംഭിച്ച പോളിംഗ് ഭേദപ്പെട്ട നിലയിലാണ്. 9മണിവരെയുളള കണക്ക് പ്രകാരം 13 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

അതേസമയം, അമേഠിയിൽ ബൂത്ത് പിടിക്കാൻ രാഹുൽ ആളുകളെ ഏർപ്പെടുത്തിയെന്ന് ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനി പറഞ്ഞു. ഇലക്ഷൻ കമ്മീഷന് പരാതി നൽകിയെന്നും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സ്മൃതി ഇറാനി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here