ബിഡിജെഎസ്, ബിജെപി പാര്‍ട്ടി നേതൃയോഗങ്ങള്‍ ഇന്ന് ചേര്‍ത്തലയില്‍; മുഖ്യ അജണ്ട തെരഞ്ഞെടുപ്പ് അവലോകനം

തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ച വയനാട് അടക്കം ബിഡിജെഎസ് മല്‍സരിച്ച സീറ്റുകളില്‍ ബിജെപി യുടെ പിന്‍തുണ കുറവായിരുന്നെന്ന ആരോപണങ്ങള്‍ക്കിടെ പാര്‍ട്ടി നേതൃയോഗങ്ങള്‍ ഇന്ന് ചേര്‍ത്തലയില്‍ ചേരും. തെരഞ്ഞെടുപ്പ് അവലോകനങ്ങള്‍ക്കായി വൈകിട്ട് 4 ന് എക്‌സിക്യൂട്ടീവും 5 നു സംസ്ഥാന സമതിയുമാണ് ചേരുന്നത്.
ബിജെപി യുടെ സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ വയനാട്ടിലേക്ക് കാര്യമായ ശ്രദ്ധ ചെലുത്തിയില്ലെന്നും, വയനാട്ടില്‍ തുഷാറിന്റെ വാഹനത്തിന് നേരെ ആക്രമണം നടന്നിട്ടും അത് വേണ്ട രീതിയില്‍ പ്രചാരണരംഗത്ത് ഉപയോഗിച്ചില്ലെന്നും ബിഡിജെഎസ് ആക്ഷേപം ഉന്നയിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്ന് നേതൃയോഗങ്ങള്‍ ചേരുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പ് അവലോകനമാണ് നേതൃയോഗങ്ങളുടെ മുഖ്യ അജണ്ട. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മല്‍സരിച്ച് മണ്ഡലങ്ങളിലെ സ്ഥിതിയും മറ്റിടങ്ങളില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനവും യോഗം വിലയിരുത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മല്‍സരിച്ച വയനാട്ടില്‍ ജനവിധി തേടിയെ തുഷാര്‍ വെളളാപ്പളളിക്ക് പ്രചാരണത്തിന് പ്രധാന നേതാക്കള്‍ എത്തിയില്ലെന്ന പരാതി നേതൃത്വത്തിനുണ്ട്. ദേശീയ ശ്രദ്ധ നേടിയ മണ്ഡലത്തില്‍ പ്രധാനമന്ത്രിയോ ബിജെപി ദേശീയ അധ്യക്ഷനോ എത്തുമെന്ന പ്രതീക്ഷയാണ് ബിഡിജെഎസ് നുണ്ടായിരുന്നത്. എന്നാല്‍ അതുണ്ടായില്ല. പ്രചാരണ രംഗത്ത് നിര്‍മ്മല സീതാരാമന്റെ വരവ് മാത്രമാണ് പാര്‍ട്ടിക്കുണ്ടായ ഏക ആശ്വാസം. ആലത്തൂര്‍, ഇടുക്കി, മാവേലിക്കര മണ്ഡലങ്ങളില്‍ പ്രചാരണ രംഗത്ത് ബിജെപിയുടെ -തൃപ്തികരമായ സാന്നിധ്യം ഉണ്ടായില്ലെന്നു മാത്രമല്ല. പ്രവര്‍ത്തകരില്‍ നല്ലൊരു ശതമാനം പേര്‍ സമീപ മണ്ഡലങ്ങളിലെബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് രംഗത്തിറങ്ങിയത് .
ഫണ്ട് ലഭ്യമാക്കിയ വിഷയത്തിലും അതൃപ്തിയുണ്ട്.തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ വലിയ തോതില്‍ പണം ചെലവിട്ട് പ്രചാരണ നടത്തിയെങ്കിലും മറ്റിടങ്ങളില്‍ ഫണ്ട് പേരിനുമാത്രമായി. പാര്‍ട്ടിക്കുളളില്‍ അനിഷ്ടം വ്യാപകമെങ്കിലും, ഫല പ്രഖ്യാപനത്തിനു കാത്തിരിക്കുന്ന സാഹചര്യത്തില്‍ പരസ്യ പ്രതികരണങ്ങള്‍ ഉണ്ടാകാനിടയില്ല. ഒപ്പം തുഷാര്‍ മല്‍സരിക്കാന്‍ സന്നദ്ധത അറിയിച്ച വേളയില്‍ ബിജെപി നേതൃത്വം മുന്നോട്ട് വെച്ച വാഗ്ദാനങ്ങളടക്കം വരും ദിവസങ്ങളില്‍ നടപ്പിലാക്കേണ്ടതുണ്ട് എന്നതിനാല്‍ ബിജെപി നേതൃത്വമുമായി പരസ്യമായ പോരിന് ബിജെപി തയാറായേക്കില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here