സ്വന്തം കോച്ചിനെ തന്നെ ആദ്യം ഇടിച്ചിട്ട ബോക്‌സറാണ് മോദിയെന്ന് രാഹുൽ ഗാന്ധി

സ്വന്തം കോച്ചിനെ ഇടിച്ചിട്ട ബോക്‌സറാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 56 ഇഞ്ച് ബോക്‌സറായ മോദി രാഷ്ട്രീയത്തിൽ സ്വന്തം ഗുരുവായ എൽ കെ അദ്വാനിയുടെ മുഖത്താണ് ആദ്യ ഇടി നൽകിയതെന്നും രാഹുൽ പരിഹസിച്ചു. അദ്വാനിയെ ഇടിച്ചിട്ട ശേഷം കർഷകരുടെയും തൊഴിൽ രഹിതരുടെയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ വന്ന ബോക്‌സർ കർഷകർക്കും യുവാക്കൾക്കും നേരെ തിരിഞ്ഞെന്നും രാഹുൽ വിമർശിച്ചു.
ഹരിയാനയിലെ ഭീവാനിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ടീമിലെ അംഗങ്ങളായ നിതിൻ ഗഡ്കരിക്കും അരുൺ ജെയ്റ്റ്‌ലിക്കും ഉൾപ്പെടെ ബോക്‌സറുടെ ഇടികിട്ടിയിട്ടുണ്ടെന്നും ജിഎസ്ടിയും നോട്ടുനിരോധനവും നടപ്പാക്കിയതിലൂടെ സാധാരണക്കാരെയും കർഷകരെയും മോദി ഇടിച്ചിട്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here