Advertisement

രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് ഒന്നാം നമ്പർ അഴിമതിക്കാരനായെന്ന് മോദി; കർമ്മഫലം കാത്തിരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

May 5, 2019
Google News 0 minutes Read

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മറുപടിയുമായി രാഹുൽ ഗാന്ധി. യുദ്ധം കഴിഞ്ഞു, കർമഫലം താങ്കളെ കാത്തിരിക്കുന്നുവെന്നു രാഹുൽ ട്വിറ്ററിൽ കുറിച്ചു. താങ്കളുടെ ഉൾവിചാരങ്ങൾ തന്റെ പിതാവിന്റെ മേൽ ആരോപിച്ചതുകൊണ്ടു രക്ഷപെടാനാവില്ലെന്നും രാഹുൽ പറഞ്ഞു. നരേന്ദ്ര മോദിക്ക് അമേഠി മറുപടി നൽകുമെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

ഒന്നാം നമ്പർ അഴിമതിക്കാരനായിട്ടാണു രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്നായിരുന്നു കഴിഞ്ഞ ദിവസം നരേന്ദ്ര മോദി പറഞ്ഞത്. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. രാഹുൽ ഗാന്ധിയുടെ പിതാവ് മിസ്റ്റർ ക്ലീൻ ആണെന്നാണ് അദ്ദേഹത്തിന്റെ സേവകർ വാഴ്ത്തിയത്. എന്നാൽ ഒന്നാം നമ്പർ അഴിമതിക്കാരനായിട്ടാണ് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചതെന്ന് മോദി പറഞ്ഞു. വിവാദമായ ബോഫോഴ്‌സ് കേസിനെ പരാമർശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

മോദിയുടെ പരാമർശത്തെ വിമർശിച്ച് കോൺഗ്രസ് വക്താവ് പവർ ഖേരയും രംഗത്തെത്തി. നരേന്ദ്ര മോദിക്ക് രോഗാതുരമായ മാനസികാവസ്ഥയാണെന്നും മാനസിക രോഗിയെ പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നും പവൻ ഖേര പ്രതികരിച്ചു. രാജീവ് ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനക്കെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here