Advertisement

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ അന്തരിച്ചു

May 6, 2019
Google News 1 minute Read

മാപ്പിളപ്പാട്ടുകൾക്ക് തനതു ശൈലിയിലൂടെ ആസ്വാദക മനസുകളിൽ സ്ഥാനമൊരുക്കിയ ഗായകൻ എരഞ്ഞോളി മൂസ (79) വിടവാങ്ങി. അനാരോഗ്യം കാരണം കിടപ്പിലായ മൂസ തിങ്കളാഴ്ച 12.45 ഓടെയാണ് മരണപ്പെട്ടത്.  തലശ്ശേരി മട്ടാമ്പ്രം വീട്ടിൽ വച്ചായിരുന്നു അന്ത്യം.

അസുഖ ബാധിതനായ മൂസയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് ആസ്വാദകരായ പലരും മൂസയെ മട്ടാമ്പ്രം പള്ളിക്കടുത്ത വസതിയിലെത്തി സന്ദർശിച്ചിരുന്നു. കേരളമൊട്ടുക്കും പ്രത്യേകിച്ച് മലബാറിൽ മാപ്പിളപ്പാട്ടിനെ ജനപ്രീയനാക്കിയ ഗായകന്റെ വിയോഗത്തിൽ അനുശോചന പ്രവാഹം തുടരുകയാണ്.

1940 മാർച്ചിൽ അബുവിന്റേയും ഐസുവിന്റേയും മകനായി എരഞ്ഞോളിയിൽ ജനനം. 17-ാം വയസിൽ തലശ്ശേരിയിൽ ചുമട്ടുതൊഴിലാളിയായി ജോലി ആരംഭിച്ചു. കഷ്ടതകൾ നിറഞ്ഞതായിരുന്ന ബാല്യം. തലശ്ശേരിക്കടുത്ത എരഞ്ഞോളിക്കാരനായ വലിയകത്ത് മൂസയാണ് പിന്നീട് എരഞ്ഞോളി മൂസയായി അറിയപ്പെടുന്നത് ‘ മാപ്പിള പാട്ടിനെ ജനകീയനാക്കിയ കലാകാരനായിരുന്നു മൂസ .

ഗൾഫ് നാടുകളിലടക്കം 2000 ലധികം വേദികളിൽ പാടിയിട്ടുണ്. നിരവധി പുരസ്‌കാരങ്ങൾ നേടിയുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖത്തെതുടർന്ന് എരഞ്ഞോളി മൂസ ഏറെക്കാലമായി ചികിത്സയിലായിരുന്നു. കുറച്ചു ദിവസങ്ങളായി അദ്ദേഹത്തിന് നില വഷളായിരുന്നു. സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here