Advertisement

കുവൈറ്റിൽ വിസാ മാറ്റത്തിന് ഫീസ് വർദ്ധിപ്പിക്കാൻ സാധ്യത

May 6, 2019
Google News 1 minute Read

കുവൈറ്റിൽ വിസാ മാറ്റത്തിന് ഫീസ് വർദ്ധിപ്പിക്കാൻ സാധ്യത.മാൻ പവർ അതോറിറ്റി ആണ് ഇതു സംബന്ധിച്ച പഠനങ്ങൾ നടത്തുന്നത് . നിലവിൽ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ മൂന്നിൽ രണ്ട് ശതമാനം വിദേശികൾ ആണ്. രാജ്യത്തെ സ്വദേശി-വിദേശി ജനസംഖ്യ അനുപാതത്തിൽ ഉള്ള വലിയ അന്തരം കുറയ്ക്കുന്നതിനായി നിരവധി നടപടികൾ ആണ് വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ കൈക്കൊള്ളുന്നത്.

Read Also; കുവൈറ്റിൽ ആയിരകണക്കിന് വിദേശികൾ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യുന്നതായി റിപ്പോർട്ട്

പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ ഈ വിഷയവുമായി ബന്ധപ്പെട്ട്‌ നിരവധി പഠനങ്ങളാണ് നടത്തുന്നത്. അതിൽ പ്രധാനമായും വിസ കച്ചവടം ഒഴിവാക്കുന്നതിനുള്ള നടപടികൾക്കാണ് മുൻഗണന നൽകുന്നത്. ഇതിനുള്ള പ്രധാനപ്പെട്ട ഒരു ചുവടായാണ് സ്വകാര്യമേഖലയിൽ ഒരു കമ്പനിയിൽ നിന്നും മറ്റൊരു കമ്പനിയിലേക്ക് വിസ മാറുന്നതിന്‌ ഫീസ് വർദ്ധിപ്പിക്കാനുളള തീരുമാനത്തെ കാണുന്നത്. ഇതിലൂടെ ഒരു പരിധി വരെ വിസ കച്ചവടം തടയാൻ കഴിയും എന്നാണ് മാൻ പവർ അതോറിറ്റി വിലയിരുത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here