വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് കാമുകിയെ വിവാഹം കഴിച്ചു; ഒരു മണിക്കൂറിനുള്ളിൽ വേർപിരിഞ്ഞു

വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം കഴിച്ച കമിതാക്കൾ ഒരു മണിക്കൂറിനുള്ളിൽ വേർപിരിഞ്ഞു. തമിഴ്നാട്ടിലെ വെല്ലൂരിലാണ് സംഭവം. വെല്ലൂരിലെ മുന്‍സിപ്പല്‍ കൗണ്‍സിലറായ സെല്‍വ ബാലാജിയും സഹപ്രവര്‍ത്തകയായ യുവതിയും തമ്മിലാണ് ഒരു മണിക്കൂർ കൊണ്ട് വിവഹവും വേർപിരിയലും കഴിഞ്ഞത്.
കഴിഞ്ഞ ആറുമാസമായി ഇരുവരും പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ കടുത്ത എതിര്‍പ്പിനെ മറികടന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവരുടെ വിവാഹം നടന്നത്. പ്രണയാഭ്യര്‍ത്ഥന നടത്തിയതും ബന്ധം വിവാഹത്തിലെത്തിച്ചതും സെല്‍വ ആയിരുന്നു. കൃസ്ത്യൻ പള്ളിയിൽ വെച്ചായിരുന്നു വിവാഹം.
വിവാഹവാര്‍ത്ത അറിഞ്ഞ് ഇരു വീട്ടുകാരും പള്ളിയില്‍ എത്തി. പിന്നാലെ ഇരുവരെയും നിര്‍ബന്ധിച്ച് അവരവരുടെ വീട്ടുകാര്‍ കൂട്ടിക്കൊണ്ടു പോകുകയും ചെയ്തു. എന്നാല്‍, ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയെന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. മകനെ തട്ടിക്കൊണ്ടു പോയെന്ന് സെല്‍വയുടെ മാതാപിതാക്കളും ആരോപിച്ചു. ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമായതോടെ പൊലീസ് സെല്‍വ ബാലാജിയോടും ഭാര്യയോടും കാര്യങ്ങള്‍ ആലോചിച്ച് ഒരു തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ തനിക്ക് മാതാപിതാക്കളെ മതിയെന്നും അവര്‍ക്കൊപ്പം പോവുകയാണെന്നും സെല്‍വ പൊലീസിനെ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here