കേരളത്തിൽ എൻഡിഎ മൂന്ന് സീറ്റ് നേടുമെന്ന് തുഷാർ വെള്ളാപ്പള്ളി

കേരളത്തിൽ എൻഡിഎ മൂന്ന് സീറ്റുകൾ നേടുമെന്നാണ് പാർട്ടിയുടെ വിലയിരുത്തലെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബിജെപി ശക്തമല്ലാത്ത ചിലയിടങ്ങളിൽ പ്രചാരണത്തിൽ പ്രശ്‌നങ്ങൾ നേരിട്ടെന്നും തുഷാർ ആലപ്പുഴയിൽ പറഞ്ഞു. വയനാട്ടിൽ തുടക്കത്തിൽ പ്രചാരണവുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു.
Read Also; മാവോയിസ്റ്റ് ഭീഷണി; കൂടുതൽ സുരക്ഷയാവശ്യപ്പെട്ട് തുഷാർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു
പിന്നീട് പ്രശ്‌നം പരിഹരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ബിഡിജെഎസ് വയനാട് ജില്ലാ സെക്രട്ടറി നടത്തിയ പ്രസ്താവന തെറ്റാണ്. ബിജെപി അവിടെ സഹകരിച്ചില്ലെന്ന അഭിപ്രായം ബിഡിജെഎസിനില്ല. പ്രസ്താവനയുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറിയോട് വിശദീകരണം ചോദിച്ചതായും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.
പ്രധാനമന്ത്രിയും അമിത് ഷായും വയനാട്ടിൽ പ്രചാരണത്തിന് വരാത്തതിൽ പരാതി ഇല്ല. പ്രധാനമന്ത്രിയുടെ പാക് പരാമർശമൊന്നും വയനാട്ടിൽ ദോഷം ചെയ്യില്ല.എൻഡിഎ അധികാരത്തിൽ വരികയാണെങ്കിൽ അർഹിച്ച അംഗീകാരങ്ങളും സ്ഥാനവും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തുഷാർ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here