Advertisement

സ്മൃതി മന്ദനക്ക് അർദ്ധ സെഞ്ചുറി; ട്രെയിൽബ്ലേസേഴ്സിന് മികച്ച സ്കോർ

May 6, 2019
Google News 1 minute Read

വനിതാ ടി-20 ചലഞ്ചിലെ ആദ്യ മത്സരത്തിൽ ട്രെയിൽബ്ലേസേഴ്സിനെതിരെ സൂപ്പർനോവാസിന് 141 റൺസ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 140 റൺസാണ് ട്രെയിൽബ്ലേസേഴ്സ് നേടിയത്. 90 റൺസ് നേടിയ സ്മൃതി മന്ദനയുടെ ഉജ്ജ്വല ഇന്നിംഗ്സാണ് ട്രെയിൽബ്ലേസേഴ്സിന് കരുത്തായത്. 36 റൺസെടുത്ത ഹർലീൻ ഡിയോളിൻ്റെ ട്രെയിൽബ്ലേസേഴ്സിൻ്റെ ടോട്ടലിൽ നിർണ്ണായകമായി.

രണ്ടാം ഓവറിൽ തന്നെ ഒരു റണ്ണെടുത്ത സൂസി ബേറ്റ്സിനെ നഷ്ടമായതിനു ശേഷം ക്രീസിൽ ഒരുമിച്ച ഹർലീനും സ്മൃതിയും തുടക്കത്തിൽ ടൈമിംഗ് കണ്ടെത്താനാവാതെ വിഷമിച്ചു. കൃത്യമായ ഏരിയകളിൽ പന്തെറിഞ്ഞ ബൗളർമാർ ബാറ്റ്സ്മാന്മാരെ ക്രീസിൽ തന്നെ കെട്ടിയിട്ടു. ആദ്യ പത്തോവറിൽ വെറും 52 റൺസ് മാത്രമാണ് ട്രെയിൽബ്ലേസേഴ്സ് സ്കോർ ചെയ്തത്.

11ആം ഓവറിൽ 10 റൺസെടുത്ത് രണ്ടാം പകുതി ആരംഭിച്ച സ്മൃതി പിന്നീട് കത്തിക്കയറുകയായിരുന്നു. ഇടക്കിടെ ബൗണ്ടറി നേടിയ ഹർലീൻ ക്യാപ്റ്റന് ഉറച്ച പിന്തുണ നൽകി. രണ്ടാം വിക്കറ്റിൽ 119 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യം വേർപിരിയുന്നത് 19ആം ഓവറിലാണ്. 36 റൺസെടുത്ത ഹർലീൻ പുറത്തായതിനു പിന്നാലെ അവസാന ഒവറിൽ അർഹതപ്പെട്ട സെഞ്ചുറിക്ക് പത്ത് റൺസ് അകലെ സ്മൃതിയും പുറത്തായി. 67 പന്തുകളിൽ 10 ബൗണ്ടറിയും 3 സിക്സറും സഹിതമായിരുന്നു സ്മൃതിയുടെ 90 റൺസ്.

അവസാന ഓവറിൽ സ്മൃതിയുടേതുൾപ്പെടെ മൂന്ന് വിക്കറ്റുകളാണ് വീണത്. ആ ഓവറിൽ 4 റൺസ് സ്കോർ ചെയ്യാൻ മാത്രമേ ട്രെയിൽബ്ലേസേഴ്സിന് സാധിച്ചുള്ളൂ. ഇതോടെ ട്രെയിൽബ്ലേസേഴ്സിൻ്റെ സ്കോർ 140ൽ ഒതുങ്ങുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here