വിമൻസ് ടി-20 ചലഞ്ച്; സൂപ്പർ നോവാസ്-ട്രെയിൽബ്ലേസേഴ്സ് ടോസ്

വിമൻസ് ടി-20 ചലഞ്ചിലെ ആദ്യ മത്സരത്തിൽ സൂപ്പർ നോവാസ് ഫീൽഡ് ചെയ്യും. ടോസ് നേടിയ സൂപ്പർ നോവാസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ട്രെയിൽബ്ലേസേഴ്സിനെ ബാറ്റിംഗിനയക്കുകയായിരുന്നു.

ശ്രീലങ്കൻ താരം ചമരി അട്ടപ്പട്ടു, ന്യൂസിലൻ്റിൻ്റെ സോഫി ഡിവൈൻ, ലീ തഹുഹു, ഇംഗ്ലണ്ടിൻ്റെ നതാലി സിവർ എന്നിവരാണ് സൂപ്പർ നോവാസിലെ വിദേശികൾ. വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ സ്റ്റെഫാനി ടെയ്ലർ, ന്യൂസിലൻഡ് താരം സൂസി ബേറ്റ്സ്, ഇംഗ്ലണ്ടിൻ്റെ സോഫീ എക്ലെസ്റ്റൺ, വെസ്റ്റ് ഇൻഡീസ് താരം ഷക്കീറ സല്മാൻ എന്നിവർ ട്രെയിൽബ്ലേസേഴ്സിലെ വിദേശി സാന്നിധ്യമാണ്.

സൂപ്പർനോവാസ് ടീം: ഹെർമൻപ്രീത് കൗർ (ക്യാപ്റ്റൻ), അനുജ പാട്ടീൽ, ജെമിമ റോഡ്രിഗസ്, പൂനം യാദവ്, പ്രിയ പുനിയ, രാധാ യാദവ്, തനിയാ ഭാട്ടിയ (വിക്കറ്റ് കീപ്പർ), ചമരി അട്ടപ്പട്ടു, ലേ തഹുഹു, സോഫി ഡിവൈൻ, നഥാലി സിവർ

ട്രെയിൽബ്ലേസേഴ്സ് ടീം; സ്മൃതി മന്ദന (ക്യാപ്റ്റൻ), ഡേയ്ലൻ ഹേമലത, ദീപ്തി ശർമ, ഹർലിൻ ഡിയോൾ, ജുലാൻ ഗോസ്വാമി, ആർ കൽപന, രാജേശ്വരി ഗായകവാദ്, സുസീ ബെറ്റ്സ്, സോഫി എക്സൽട്ടൺ, ഷക്കീര സെൽമാൻ, സ്റ്റഫാനി ടെയ്ലർനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More