Advertisement

ചെർപ്പുളശ്ശേരി പാർത്ഥൻ ചരിഞ്ഞു

May 7, 2019
Google News 0 minutes Read

കേരളത്തിലെ പ്രശസ്തരായ ആനകളിലൊന്നായ ചെർപ്പുളശ്ശേരി പാർത്ഥൻ (44) ചരിഞ്ഞു. തൃശൂർ പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പേറ്റാറുള്ളത് പാർത്ഥൻ ആയിരുന്നു.
അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

ചെർപ്പുളശ്ശേരി എസ്‌കെ തറവാട്ടിലെ ആനയാണ് ചെർപ്പുളശ്ശേരി പാർത്ഥൻ. ആന പ്രേമികളുടെ മനസിലെ എന്നും മായാത്ത മുഖമായി കഴിഞ്ഞു പാലക്കാടിന്റെ പാർത്ഥൻ. ചെർപ്പുളശ്ശേരിയെ കേരളത്തിന്റെ അറിയപ്പെടുന്ന ആനത്തറവാടാക്കാൻ മുഖ്യ പങ്കുവഹിച്ചത് പാർത്ഥൻ കൂടിയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here