ബിഹാറിൽ വോട്ടിംഗ് യന്ത്രങ്ങൾ ഹോട്ടൽ മുറിയിൽ

ബിഹാറിൽ വോട്ടിംഗ് യന്ത്രങ്ങൾ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രഹികൾ ഹോട്ടൽ മുറിയിൽ കണ്ടെത്തി. മുസാഫർപുരിലാണ് സംഭവം. അഞ്ചാംഘട്ട വോട്ടിംഗിനിടെയാണ് തെരഞ്ഞെടുപ്പ് സാമഗ്രഹികൾ ഹോട്ടൽ മുറിയിൽ കണ്ടെത്തിയത്. സംഭവം വിവാദമായിരിക്കുകയാണ്.
ഇന്നലെയാണ് സംഭവം. ആറ് വോട്ടിംഗ് മെഷീനുകൾ ഉൾപ്പെടെയാണ് ഛോട്ടി കല്ല്യാണിയിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ നിന്നും കണ്ടെത്തിയത്. വിവിപാറ്റ്, ബാലറ്റ് യൂണിറ്റ് ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു. തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന സെക്ടർ മജിസ്‌ട്രേറ്റ് അദ്വേഷ് കുമാർ വോട്ടിംഗ് സാമഗ്രഹികളുമായി ഹോട്ടലിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഹോട്ടലിന് പുറത്ത് വലിയ രീതിയിലുള്ള പ്രതിഷേധം ഉണ്ടായി. തുടർന്ന് സബ് ഡിവിഷൻ ഓഫീസറായ കുന്ദൻ കുമാർ സ്ഥലത്ത് എത്തുകയും ഹോട്ടലിൽ നിന്നും വോട്ടിംഗ് സാമഗ്രഹികൾ പിടിച്ചെടുക്കുകയും ആയിരുന്നു. സംഭവത്തിൽ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നതായി ജില്ലാ വരണാധികാരി വ്യക്തമാക്കി.
്അദ്വേഷ് കുമാറിനെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. അതേസമയം, സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ബിജെപി പണം നൽകി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വിലക്കെടുക്കുകയാണെന്നാണ് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here