Advertisement

മെസ്സിയുടെ ഉറക്കം കെടുത്താൻ പടക്കം പൊട്ടിച്ച് ലിവർപൂൾ ആരാധകർ: വീഡിയോ

May 7, 2019
6 minutes Read

ബാഴ്സലോണ ഇതിഹാസം ലയണൽ മെസ്സിയുടെ ഉറക്കം കെടുത്താൻ ഹോട്ടലിനു മുന്നിൽ പടക്കം പൊട്ടിച്ച് ലിവർപൂൾ ആരാധകർ. ഇന്ന് പുലർച്ചെ 2 മണിക്കായിരുന്നു സംഭവം. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഇന്ന് ലിവർപൂൾ ഹോം ഗ്രൗണ്ട് ആൻഫീൽഡിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദത്തിനു മുന്നോടിയായാണ് മെസ്സിയുടെ ഉറക്കം നഷ്ടപ്പെടുത്താൻ ലിവർപൂൾ ആരാധകർ അറ്റകൈ പ്രയോഗം നടത്തിയത്. നൂ കാമ്പിൽ നടന്ന ആദ്യ പാദത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ട ലിവർപൂൾ പരിക്കേറ്റ സൂപ്പർ താരം മുഹമ്മദ് സലാഹും റോബർട്ടോ ഫിർമീനോയുമില്ലാതെയാണ് രണ്ടാം പാദത്തിൽ മത്സരത്തിനിറങ്ങുന്നത്. ഉറക്കം കെടുത്തി മൈതാനത്തിൽ മെസ്സിയുടെ പ്രകടനത്തെ തളയ്ക്കാനായിരുന്നു ആരാധകരുടെ ശ്രമം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top