പ്രധാനമന്ത്രിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ചിറ്റ്

പ്രധാനമന്ത്രിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശത്തിലാണ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയത്. രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

Read more: രാജീവ് ഗാന്ധിയെ അധിക്ഷേപിക്കുന്നത് ചരിത്ര നിഷേധമെന്ന് മുല്ലപ്പള്ളി

രാജിവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനായിരുന്നുവെന്നായിരുന്നു നരേന്ദ്രമോദിയുടെ പരാമര്‍ശം. ഈ പരാമര്‍ശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടത്തിന്റെ ലംഘനമല്ലെന്നാണ് കമ്മീഷന്റെ നിരീക്ഷണം. കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. മോദിക്കും അമിത് ഷായ്ക്കുമെതിരായ പരാതികള്‍ തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് നാടകീയമായ നീക്കങ്ങള്‍.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More