Advertisement

എസ്എൻഡിപി യോഗം വാർഷിക പൊതുയോഗം ഇന്ന്

May 7, 2019
Google News 1 minute Read

എസ്എൻഡിപി യോഗം വാർഷിക പൊതുയോഗം ഇന്ന് ചേർത്തലയിൽ ചേരും. 2019-2020 ബജറ്റ് അവതരണവും പുതിയ ബാർഡ് അംഗങ്ങളുടെ പട്ടികക്കുള്ള അംഗീകാരവും യോഗത്തിലുണ്ടാകും.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള നിർണായകമായ രാഷ്ട്രീയ സാഹചര്യത്തിലാണ് എസ്എൻഡിപി വാർഷികപൊതുയോഗം ഇന്ന് ചേർത്തലയിൽ ചേരുന്നത്. തെരഞ്ഞെടുപ്പിലെ എസ്എൻഡിപി നിലപാട് അടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകുന്നതിനൊപ്പം യോഗത്തിന്റെ വരുംകാല രാഷ്ട്രീയ സമീപനം സംബന്ധിച്ചും ഇന്ന് ചേരുന്ന പൊതു യോഗത്തിൽ തീരുമാനമുണ്ടാകും. എസ്.എൻ.ഡി.പി യോഗം വാർഷിക പൊതുയോഗമാണ് ഇന്ന് ചേർത്തല എസ്.എൻ കോളേജിൽ ചേരുന്ന പൊതു യോഗത്തിന്റെ പ്രധന അജണ്ട.

എന്നാൽ ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യോഗം കൈകൊണ്ട നിലപാടുകൾ സംബന്ധിച്ചും, വനിതാ മതിലിലെ എസ്എൻഡിപി നിലപാടും പൊതുയോഗം ചർച്ച ചെയും. കൂടാതെ വരും കാല രാഷ്ട്രീയ നിലപാടിലെ എസ്എൻഡിപി യോഗത്തിന്റെ പ്രായോഗിക നിലപാട് സംബന്ധിച്ചും ഇന്നത്തെ യേഗം തീരുമാനം കൈകൊളളും. ഒപ്പം യോഗത്തിന്റെ നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിന്റെ അവതരണവും പൊതുയോഗത്തിലുണ്ടാവും.

പുതുതായി എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡിലേക്ക് ഉൾപ്പെടുതുന്ന അംഗങ്ങളുടെ പേരുകൾ ഇന്നത്തെ പൊതുയോഗത്തിൽ അവതരിപ്പിക്കും. അടുത്ത ഡയറക്ടർ ബോഡ് യോഗത്തിലാകും കൗൺസിൽ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുക. അതേസമയം ഇന്നത്തെ പൊതുയോഗത്തിലാക്കും വരും വർഷത്തെ യോഗത്തിന്റെ പ്രവർത്തന മാനദണ്ഡം നിശ്ചിക്കുക. രാവിലെ 10:30 മുതൽ ചേർത്തല എസ് എൻ കോളേജിലാണ് പൊതുയോഗം നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here