Advertisement

‘ഉപകരണം അപകടം പിടിച്ചത്; കമ്പനി തന്നെ നിര്‍മാണം നിര്‍ത്തി’ ; പ്രതികരണവുമായി ഡോ ഹാരിസ് ഹസന്‍

4 hours ago
Google News 3 minutes Read
dr haris

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തിലെ ഉപകരണം കാണാതായെന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഡോ ഹാരിസ് ഹസന്‍. ഉപകരണം അപകടം പിടിച്ചതാണെന്നും, സുരക്ഷിതമല്ലാത്തതിനാല്‍ കമ്പനികള്‍ ഉത്പാദനം നിര്‍ത്തിയെന്നും ഡോ ഹാരിസ് ഹസന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

Morcellatorന്റെ അപകടങ്ങളും fda എന്തുകൊണ്ട് ഇത് സൂക്ഷിച്ചു മാത്രം ഉപയോഗിക്കണമെന്നും പറയുന്നതിന്റെ കാരണങ്ങള്‍ ഗൂഗിള്‍ പരിശോധിച്ചാല്‍ അറിയാമെന്നും അടുത്ത കാലത്താണ് ഈ മുന്നറിയിപ്പ് കിട്ടിയത്. ഈ മുന്നറിയിപ്പ് വന്നത് മുതല്‍ പ്രശസ്ത മെഡിക്കല്‍ കമ്പനികള്‍ ഇതിന്റെ ഉത്പാദനവും വില്‍പ്പനയും നിര്‍ത്തി തുടങ്ങി – അദ്ദേഹം വ്യക്തമാക്കി.

Read Also: ‘ജീവനക്കാരെ വിളിച്ചുവരുത്താനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അവകാശമില്ല’; കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിനെതിരെ വിസി

കുറിപ്പിന്റെ പൂര്‍ണരൂപം:

Morcellator and Morcilloscope

മോഴ്‌സിലേറ്റര്‍, മോഴ്‌സിലോസ്‌കോപ്:

വയറിന്റെ ഉള്‍ഭാഗത്തും ശരീര അറകളിലെ( ഉദാഹരണത്തിന് മൂത്ര സഞ്ചിയിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥി)യും മുഴകളെ കഷണം കഷണമാക്കി പുറത്ത് എത്തിക്കുന്ന ഉപകരണമാണ് മോഴ്‌സിലേറ്റര്‍. ഏകദേശം 14 ലക്ഷം രൂപ വിലവരും. വയറില്‍ ലാപ്‌റോസ്‌കോപ് ഉപയോഗിച്ച് ഒരു തേങ്ങയുടെ വലിപ്പമുള്ള ട്യൂമര്‍ മുറിച്ചു മാറ്റി എന്ന് വിചാരിക്കുക. ഒര സെന്റീമീറ്റര്‍ വലിപ്പമുള്ള കീ ഹോളിലൂടെ ഈ ട്യൂമര്‍ പുറത്തു കൊണ്ടുവരാന്‍ കഴിയില്ലല്ലോ. അപ്പോഴാണ് മോഴ്‌സിലേറ്റര്‍ ഉപയോഗിക്കുന്നത്. ഇംഗ്ലീഷ് വാക്ക് morcellation എന്ന് പറഞ്ഞാല്‍ വലിയ മാംസഭാഗങ്ങളെ കുഞ്ഞു കുഞ്ഞു കഷണമാക്കുന്ന പ്രക്രിയ ആണ്. ഈ മോഴ്‌സീലേറ്റര്‍ കടത്തിവിടാനുള്ള ഉപകരണമാണ് മോഴ്‌സിലോസ്‌കോപ്. ഏകദേശം രണ്ട് ലക്ഷം രൂപ. പ്രോസ്റ്റേറ്റ് രോഗം ശസ്ത്രക്രിയ ചെയ്യാന്‍ വേറൊരു തരം മോഴ്‌സിലോസ്‌കോപ് ഉപയോഗിക്കുന്നു. പ്രോസ്റ്റേററ് ലോസര്‍ രശ്മികള്‍ ഉപയോഗിച്ച് ചുറ്റുഭാഗവും ഇളക്കി മൂത്രസഞ്ചിയിലേക്ക് മറിച്ചിടുന്നു. ഒരു ഉരുളക്കിങ്ങിന്റെ വലിപ്പമുള്ള പ്രോസ്റ്റേറ്റ് വലിപ്പം കുറഞ്ഞ മൂത്രനാളിയിലൂടെ പുറത്ത് എടുക്കാന്‍ സാധിക്കില്ല. അതിനാല്‍ ഇതിനെ ചെറിയ കഷണങ്ങള്‍ ആക്കുന്നു. എന്നിട്ട് മോഴ്‌സിലോകസ്‌കോപ്പ് വഴി പുറത്തെടുക്കുന്നു.

കേള്‍ക്കുമ്പോള്‍ വളരെ മനോഹരമായി തോന്നുന്നുവെങ്കിലും കാര്യങ്ങള്‍ അത് സുഖകമല്ല. ഒരു നീണ്ട മെറ്റല്‍ റാഡിന്റെ അറ്റത്ത്, ഹെലികോപ്റ്റിന്റ ബ്ലെയ്ഡ് പോലെ അതിവേഗം കറങ്ങി മാംസഭാഗത്തെ കഷണമാക്കുകയാണ്. യന്ത്രത്തിന് പ്രോസ്റ്റേററ് എന്നോ മറ്റ് ശരീര അവയവങ്ങള്‍ എന്നോ വിചാരമില്ല. മുന്നില്‍ വരുന്ന എന്തിനേയും നിമിഷം കൊണ്ട് മുറിച്ച് കഷണം കഷണമാക്കും. അത് മൂത്ര സഞ്ചിയോ കുടലോ എന്തും.ഇത് പലതവണ ലോകത്ത് എമ്പാടും സംഭവിച്ചതിനാല്‍ ഇതിന്റെ അംഗീകാരം പല രാജ്യങ്ങളും നിരോധിച്ചു. FDA approval അടുത്ത കാലത്ത് ഇതിന് ഇല്ലാതായി. സുരക്ഷിതമല്ലാത്തതിനാല്‍ ഇത് ഉപയോഗിക്കുന്നത് കുറവാണ്. മോഴ്‌സിലേറ്റര്‍ വലിയ മാംസ കഷണങ്ങള്‍ ചെറുതാക്കാനുള്ളതാണ്. കല്ല് പൊടിക്കാന്‍ ഇതുകൊണ്ട് കഴിയില്ല. ഇന്നലെ ഞാന്‍ അതിനെ കുറിച്ച് എഴുതിയിട്ടുണ്ട്.

Morcellator ന്റെ അപകടങ്ങളും fda എന്തുകൊണ്ട് ഇത് സൂക്ഷിച്ചു മാത്രം ഉപയോഗിക്കണമെന്നും പറയുന്നതിന്റെ കാരണങ്ങള്‍ ഗൂഗിള്‍ പരിശോധിച്ചാല്‍ അറിയാം. അടുത്ത കാലത്താണ് ഈ മുന്നറിയിപ്പ് കിട്ടിയത്. ഈ മുന്നറിയിപ്പ് വന്നത് മുതല്‍ പ്രശസ്ത മെഡിക്കല്‍ കമ്പനികള്‍ ഇതിന്റെ ഉത്പാദനവും വില്‍പ്പനയും നിര്‍ത്തി തുടങ്ങി.

Story Highlights : Dr. Haris Hasan responds on medical equipment missing in Thiruvananthapuram Medical College

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here