Advertisement

‘പ്രതികാര നടപടി ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം തകർക്കും’; ഡോ. ഹാരിസിന് പിന്തുണയുമായി IMA

14 hours ago
Google News 1 minute Read

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ വിവാദം തുറന്നു പറഞ്ഞ ഡോക്ടർ ഹാരിസ് ഹസന് പിന്തുണയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. വെളിപ്പെടുത്തലുകളുടെ പേരിൽ പ്രതികാര നടപടികൾ സ്വീകരിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നീക്കത്തെ ശക്തമായി ചെറുക്കുമെന്നാണ് ഐഎംഎയുടെ പ്രതികരണം.

പ്രതികാര നടപടി നിസ്വാർത്ഥമായി ജന സേവനം നടത്തുന്ന ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം തകർക്കുമെന്ന് ഐഎംഎ. സിസ്റ്റം തകരാറാണ്‌ യഥാർത്ഥ പ്രശ്നമെന്നും ആരോഗ്യ മന്ത്രി തന്നെ മുൻപ് സമ്മതിച്ചിരുന്നതാണ്. ഇത്തരം ബ്യൂറോക്രാറ്റിക് ധാർഷ്ട്യ ങ്ങൾക്കെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. മെഡിക്കൽ കോളജുകൾ നേരിടുന്ന വെല്ലുവിളികൾ പഠിച്ച് പരിഹരിക്കാൻ പ്രത്യേക വിദഗ്ഗ സമിതിയെ നിയോഗിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

Read Also: ‘ഉപകരണം അപകടം പിടിച്ചത്; കമ്പനി തന്നെ നിര്‍മാണം നിര്‍ത്തി’ ; പ്രതികരണവുമായി ഡോ ഹാരിസ് ഹസന്‍

അതേസമയം നാളെ മെഡിക്കൽ വിദ്യഭ്യാസ ഡയറക്ടർക്ക് മുന്നിൽ ഡോക്ടർ ഹാരിസ് ഹസൻ ഹാജരാകും. വകുപ്പുതല അന്വേഷണത്തിൻ്റെ ഭാഗമായി ഹാരിസ് ചിറക്കലിന്റെ ഹിയറിങ് നാളെ ഡിഎംഇ തലത്തിൽ നടക്കും. കാരണം കാണിക്കൽ നോട്ടീസിന് നാളെ ഹാരിസ് ചിറക്കൽ മറുപടി നൽകും.

Story Highlights : IMA with supports Dr. Haris Hassan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here