ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരായ ലൈംഗീക പീഡന പരാതി ഏകപക്ഷീയമായി തീര്‍പ്പാക്കി; വിവിധ വനിതാ സംഘടനകളും അഭിഭാഷകരും പ്രതിഷേധവുമായി സുപ്രീംകോടതിക്ക് മുന്നിലേക്ക്

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരായ ലൈംഗീക പീഡന പരാതി ഏകപക്ഷീയമായി തീര്‍പ്പാക്കിയെന്നാരോപിച്ച് വിവിധ വനിതാ സംഘടനകളും അഭിഭാഷകരും സുപ്രീം കോടതിക്ക് മുന്നില്‍ പ്രതിഷേധിച്ചു.
സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി യുവതിയുടെ ഭാഗം കേള്‍ക്കാതെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് നീതി നിഷേധമാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. സ്ത്രീകള്‍ക്ക് നിയമം വാഗ്ദാനം ചെയ്യുന്ന സാമാന്യ പരിരക്ഷ ലഭിച്ചില്ലെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. അതിനിടെ അഭിഭാഷകരുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നുംയുവതി വ്യക്തമാക്കി.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതിയില്‍ ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അദ്ധ്യക്ഷതയിലുള്ള ആഭ്യന്തര സമിതിയാണ് അന്വേഷണം നടത്തിയത്. ജസ്റ്റിസുമാരായ ഇന്ദിരാബാനര്‍ജിയും ഇന്ദു മല്‍ഹോത്രയുമായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങള്‍. എന്നാല്‍ സമിതിയുടെ അന്വേഷണത്തില്‍ പരാതിക്കാരിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തുയായിരുന്നു.
ഒക്ടോബര്‍ മാസത്തിലെ രണ്ടു ദിവസങ്ങളില്‍ ചീഫ് ജസ്റ്റിസ് പരാതിക്കാരിയോട് അപമര്യാദയായ പെരുമാറിയെന്നും വഴങ്ങാത്തതില്‍ ജോലിയില്‍ നിന്ന് തന്നെ പിരിച്ചു വിടുകയുമായിരുന്നുവെന്ന് കാണിച്ച ഏപ്രില്‍ 19നാണ് പരാതിക്കാരിയായ യുവതി സുപ്രീം കോടതിയിലെ 22ജസ്റ്റിസുമാര്‍ക്ക് കത്ത് അയച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here