Advertisement

ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലും മാവേലിക്കരയിലും കള്ളവോട്ട് ഉണ്ടായിട്ടില്ലെന്ന് വരാധികാരിയുടെ റിപ്പോര്‍ട്ട്

May 8, 2019
Google News 0 minutes Read

ആലപ്പുഴ ലോകസഭാ മണ്ഡലത്തിലും മാവേലിക്കരയിലും കള്ളവോട്ട് ഉണ്ടായിട്ടില്ലെന്ന് വരണാധികാരിയുടെ റിപ്പോര്‍ട്ട്. ആരോപണമുന്നയിച്ചവര്‍ക്ക് ഇത് സംബന്ധിച്ച തെളിവ് ഹാജരാക്കനായില്ല. കള്ളവോട്ട് നടന്നെന്ന് പറയുന്ന ബൂത്തുകളിലെ ദൃശ്യങ്ങള്‍ ഇല്ലാത്താതും ആരോപണം തെളിയിക്കുന്നതിന് തടസമായി.

ആലപ്പുഴ ലോകസഭാ മണ്ഡലത്തില്‍പ്പെട്ട കയാംകുളത്തും, മാവേലിക്കര മണ്ഡലത്തിലെ 5 ബൂത്തുകളിലും കള്ള വോട്ട് നടന്നു എന്ന് ആരോപിച്ച് യുഡിഎഫ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും ജില്ലാ വരണാധികാരിക്കും പരാതി നല്‍കിയിരുന്നു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇവിടങ്ങളില്‍ കള്ളവോട്ടും ഇരട്ട വോട്ടും നടത്തി എന്നായിരുന്നു ആരോപണം. വോട്ടേഴ്സ് ലിസ്റ്റിലെ രേഖകള്‍ അടക്കം തെളിവായി ഹാജരാക്കിയെങ്കിലും ഈ ബൂത്തുകളിലെ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ പരാതിക്കാര്‍ക്ക് സാധിച്ചിരുന്നില്ല.

വെബ്കാസ്റ്റിംഗ് സംവിധാനമോ സിസി ടിവിയോ ഇവിടങ്ങളില്‍ ഉണ്ടായിരുന്നില്ല. ഇതിനാല്‍ തന്നെ പരാതിയുടെ ഘട്ടത്തില്‍ തന്നെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടപ്പെട്ടതായിരുന്നു. അതേസമയം കായംകുളത്തെ 82, 89 ബൂത്തുകളിലായി നഗരസഭാ കൗണ്‍സിലറും സിപിഐ നേതാവുമായ പെരമ്പളത്ത് ജലീല്‍ ഇരട്ട വോട്ടുകള്‍ ചെയ്തു എന്നാണ് യുഡിഎഫ് ആരോപണം. എന്നാല്‍ ജലീലിനെതിരെ തെരഞ്ഞെടുപ്പ് ദിവസം അതാത് ബൂത്തുകളിലെ പോളിംഗ് ഏജന്റ്മാര്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പാരതി നല്‍കിയില്ല. റിട്ടേണിംഗ് ഓഫീസര്‍ക്കടക്കം പരാതി നല്‍കാന്‍ കാല താമസമുണ്ടായതും ആരോപണത്തിന്റെ മൂര്‍ച്ഛ കുറച്ചു. മാവേലിക്കര മണ്ഡലത്തിലെ കള്ളവോട്ട് ആരോപണങ്ങളിലും സ്ഥിതി ഇത് തന്നെയാണ്. മണ്ഡലത്തിലെ 77, 82, 68, 58 ബൂത്തുകളിലായി 6 കള്ളവോട്ടുകള്‍ ഇടത് പക്ഷം ചെയ്തു എന്നായിരുന്നു യുഡിഎഫ് പരാതി.

വെബ് കാസ്റ്റിങ് ഇല്ലെങ്കിലും സാക്ഷി മൊഴികളും മൊബൈല്‍ ഫോണ്‍ ടവര്‍ ലോക്കേഷനും കണ്ടെത്തിയാല്‍ ആരോപണം തെളിയാക്കാന്‍ കഴിയുമെന്നന്നായിരുന്നു കോണ്‍ഗ്രസ് വാദം. എന്നാല്‍ ഇത്തരത്തിലുള്ള തെളിവുകള്‍ കള്ളവോട്ട് തെളിയിക്കാന്‍ പ്രപ്തമല്ല എന്ന ജില്ലാ വരണാധികാരിയുടെ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. കള്ളവോട്ട് വ്യക്തമായിരുന്നു എങ്കില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാന്‍ വൈകിയത് എന്ത് എന്ന ചോദ്യത്തിനും കൃത്യമായ മറുപടി നല്‍കാന്‍ ആരോപണമുന്നയിച്ചവര്‍ക്ക് കഴിഞ്ഞില്ല. ഇതോടെയാണ് തെളിവുകളുടെ അഭാവത്തില്‍ ആലപ്പുഴ മാവേലിക്കര മണ്ഡലങ്ങളിലെ കള്ളവോട്ട് പരാതി തള്ളിക്കൊണ്ട് ജില്ലാ വരണാധികാരി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here