Advertisement

പ്രളയം പ്രവചിക്കാന്‍ ഗൂഗിളില്‍ പുതിയ സംവിധാനം

May 8, 2019
Google News 0 minutes Read

പ്രളയം പ്രവചിക്കാനുള്ള സംവിധാനവുമായി ഗൂഗിള്‍. കേരളത്തില്‍ മണ്‍സൂണ്‍ അടുക്കുന്ന സാഹചര്യത്തിലാണ് ഗൂഗിള്‍ ഉപഭോക്താക്കള്‍ക്കായി പ്രളയം പ്രവചിക്കാനുള്ള സംവിധാനമൊരുക്കുന്നത്. ഇതിനായി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിനെയാണ് ഗൂഗിള്‍ ആശ്രയിക്കാനൊരുങ്ങുന്നത്.

ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫോര്‍ സോഷ്യല്‍ ഗുഡ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ സംവിധാനം വികസിപ്പിക്കുന്നത്.  കേന്ദ്ര ജല കമ്മീഷനുമായി സഹകരിച്ചൊരുക്കുന്ന  സംവിധാനം ഇന്ത്യയില്‍ പട്‌നയിലായിരിക്കും ആദ്യം അവതരിപ്പിക്കുക.

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അല്‍ഗരിതത്തിന്റെ സഹായത്തോടെ പ്രളയം ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ പ്രവചിക്കാനും ഇതിനനുസരിച്ചുള്ള മുന്‍ കരുതലുകള്‍ എടുക്കാനും കഴിയുമെന്നാണ് ഗൂഗിളിന്റെ അവകാശവാദം.  ഗൂഗിളിന്റെ ഈ ഉദ്യമം മഴ അധികം ലഭിക്കുന്ന രാജ്യങ്ങള്‍ക്ക് വളരെ ഗുണകരമാകുമെന്നാണ് കരുതുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here