പ്രളയം പ്രവചിക്കാന്‍ ഗൂഗിളില്‍ പുതിയ സംവിധാനം

പ്രളയം പ്രവചിക്കാനുള്ള സംവിധാനവുമായി ഗൂഗിള്‍. കേരളത്തില്‍ മണ്‍സൂണ്‍ അടുക്കുന്ന സാഹചര്യത്തിലാണ് ഗൂഗിള്‍ ഉപഭോക്താക്കള്‍ക്കായി പ്രളയം പ്രവചിക്കാനുള്ള സംവിധാനമൊരുക്കുന്നത്. ഇതിനായി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിനെയാണ് ഗൂഗിള്‍ ആശ്രയിക്കാനൊരുങ്ങുന്നത്.
ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫോര്‍ സോഷ്യല്‍ ഗുഡ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ സംവിധാനം വികസിപ്പിക്കുന്നത്. കേന്ദ്ര ജല കമ്മീഷനുമായി സഹകരിച്ചൊരുക്കുന്ന സംവിധാനം ഇന്ത്യയില്‍ പട്‌നയിലായിരിക്കും ആദ്യം അവതരിപ്പിക്കുക.
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അല്‍ഗരിതത്തിന്റെ സഹായത്തോടെ പ്രളയം ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ പ്രവചിക്കാനും ഇതിനനുസരിച്ചുള്ള മുന്‍ കരുതലുകള്‍ എടുക്കാനും കഴിയുമെന്നാണ് ഗൂഗിളിന്റെ അവകാശവാദം. ഗൂഗിളിന്റെ ഈ ഉദ്യമം മഴ അധികം ലഭിക്കുന്ന രാജ്യങ്ങള്‍ക്ക് വളരെ ഗുണകരമാകുമെന്നാണ് കരുതുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here