Advertisement

‘പ്രതാപികളായ എസി മിലാനെ കീഴടക്കിയവർക്കുണ്ടോ ബാഴ്‌സയെ പേടി’; ശ്രദ്ധേയമായി സികെ വിനീതിന്റെ കുറിപ്പ്

May 8, 2019
Google News 2 minutes Read

ബാഴ്സലോണയ്ക്കെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ അവിശ്വസനീയ തിരിച്ചു വരവിലൂടെ ഫൈനലുറപ്പിച്ച ലിവർപൂളിനെ പുകഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ് താരം സികെ വിനീത്. തൻ്റെ ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പിലാണ് വിനീത് ലിവർപൂളിനെ പുകഴ്ത്തി രംഗത്തെത്തിയത്.

കുറിപ്പ് വായിക്കാം:

പാട്ടും പാടി ജയിക്കുക എന്നൊരു പ്രയോഗമുണ്ട് മലയാളത്തിൽ. മൂന്ന് ഗോളിന് പിന്നിൽ നിന്നൊരു ടീമാണ്. എതിരാളികൾ സാക്ഷാൽ ലയണൽ മെസിയുടെ ബാർസലോണയാണ്.
പക്ഷെ ലിവർപൂൾ ആരാധകർ തെല്ലും ഭയപ്പെട്ടിരുന്നില്ല.
Battle of Istanbul ൽ പ്രതാപികളായ എസി മിലാനെ കീഴടക്കിയവർക്കുണ്ടോ ബാഴ്‌സയെ പേടി, അതും ലിവർ ആരാധകർ പരിപാവനമായി കാണുന്ന ആൻഫീൽഡിൽ.
പാട്ടും പാടി തന്നെ ജയിച്ചു.
ചെമ്പടയുടെ You will never walk alone ആൻഫീൽഡിലാകെ ഇരമ്പം കൊണ്ടു.
ലിവർപൂൾ ഊറ്റം കൊള്ളുകയും ബാർസ വിറ കൊള്ളുകയും സ്വാഭാവികം.

സലാ, ഫിർമിഞ്ഞോ…
നക്ഷത്രങ്ങൾ ഇല്ലാതെയാണ് ക്ളോപ് സ്വപ്നങ്ങൾ നെയ്തത്.
വാൻ ഡൈകും അലിസനും ഒറിജിയും വൈനാൽഡവും അലക്‌സാണ്ടർ അർനോൾഡ്‌മെല്ലാം എന്ത് മനോഹമായാണ് ആ സ്വപ്നങ്ങൾ തുന്നിച്ചേർത്തത്..

മൂന്ന് ഗോളിന് തോറ്റ് വന്ന ഒരു ടീമിൽ എത്ര മാത്രം വിശ്വാസം ആരാധകർക്ക് ഉണ്ടാകും.
പക്ഷെ യഥാർത്ഥ ആരാധകർക്ക് മൂന്നല്ല, മുപ്പതു ഗോളിലും തന്റെ ടീമിലും താരങ്ങളിലും പ്രതീക്ഷ വെക്കാനാകും. തൊണ്ണൂറ് മിനിറ്റ് തൊണ്ട പൊട്ടി പാടിയാൽ കളത്തിലവർ ഏത് കൊമ്പനെയും മെരുക്കും.
ലിവര്പൂളിന്റെത് ഏറ്റവും നല്ല തിരിച്ചു വരവ് എന്നതിനൊപ്പം തന്നെ, തകർന്നു കിടക്കുന്നവനെ ചവിട്ടാതെ, പ്രതീക്ഷയോടെ കൈ ചേർത്ത് പിടിച്ചു നിർത്തിയ ആ ആരാധകരുണ്ടല്ലോ അവരു കൂടെയാണ് ഇന്ന് ജയിച്ചത്, ഇനി ജയിക്കേണ്ടത്.

അമ്പലം ന്യുകാമ്പുകാരുടേതല്ല, തിടമ്പെടുത്തിട്ടുണെങ്കി ഉത്സവം നടത്താനും ഞങ്ങൾ ആൻഫീൽഡുകാർക്കറിയാം.

ജോഗോ ബൊനിറ്റോ
അഥവാ ബ്യൂട്ടിഫുൾ ഫുട്ബോൾ.

അതിലെ ഏറ്റവും മനോഹമായ ഒരധ്യായം തന്നെയാവും ഇത്..

This is Liverpool ❤️
This is Anfield ❤️
Our Holly Hell ?
Liverpool FC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here