Advertisement

ഗജനിയില്‍ അഭിനയിച്ചത് തന്റെ കരിയറിലെ മോശം തീരുമാനം ആയിരുന്നുവെന്ന് നയന്‍താര

May 8, 2019
Google News 0 minutes Read

മലയാള സിനിമയിലൂടെ ദക്ഷിണേന്ത്യന്‍ അഭിനയരംഗത്ത് ചുവടുറപ്പിച്ച താരമാണ് നയന്‍താര. ആരാധകര്‍ ഏറെയുള്ള നയന്‍താരയ്ക്ക് ആരാധര്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണവും നല്‍കിയിട്ടുണ്ട്.

കരിയറില്‍ അഭിനയ സാധ്യതയുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ താരം വളരെ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ കരിയറില്‍ വേണ്ടിയിരുന്നില്ല എന്ന ചിത്രത്തെക്കുറിച്ചും ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് നയന്‍സ്.

സൂര്യ നായകനായെത്തിയ ഗജനി എന്ന ചിത്രം തന്റെ കരിയറിലെ മോശം തീരുമാനമായിരുന്നുവെന്നാണ് താരം തുറന്നു പറയുന്നത്. ഗജനിയില്‍ കഥ പറയുമ്പോഴുള്ളതുപോലെയല്ല ചിത്രം പുറത്തു വന്നപ്പോള്‍ തന്റെ കഥാ പാത്രം എന്നാണ് നയന്‍താര പറയുന്നത്.

എന്നാല്‍ താന്‍ ഇക്കാര്യത്തില്‍ ആരോടും പരാതി പറഞ്ഞിട്ടില്ല, അത് ഒരു പാഠമായി കരുതുന്നുവെന്നാണ് താരം പറയുന്നത്. തെന്നിന്ത്യയില്‍ വളരെ ഹിറ്റായ ചിത്രമായ.ിരുന്നു ഗജനി മാത്രമല്ല, ചിത്രം ഹിന്ദിയിലും റീമേക്ക് ചെയ്തു.

ഇത്തരം ഒരു അനുഭവത്തിനുശേഷം താര ചിത്രങ്ങള്‍ ഏറ്റെടുമ്പോള്‍ താന്‍ ഏറെ ശ്രദ്ധ ചെലുത്താറുണ്ടെന്നും താരം അഭിപ്രായപ്പെടുന്നു. എന്നാല്‍ രജനി കാന്തിനൊപ്പമുള്ള ചന്ദ്രമുഖിയും വിജയ്‌ക്കൊപ്പമുള്ള ശിവകാശിയും വളരെ ശ്രദ്ധയോടെ അഭിനയിച്ച ചിത്രങ്ങളാണ്. അതുകൊണ്ടുതന്നെ തന്റെ കരിയറിലെ ഹിറ്റ് ചിത്രങ്ങളായിരുന്നു അവയെന്നും നയന്‍താര പറയുന്നു.

മിസ്റ്റര്‍ ലോക്കല്‍, മിസ്റ്ററി ത്രില്ലര്‍ കൊലയുതിര്‍ കാലം, സൈ റാ നരസിംഹ റെഡ്ഡി, ലൗ ആക്ഷന്‍ ഡ്രാമ, ദളപതി 63, ദര്‍ബാര്‍ തുടങ്ങി ചിത്രങ്ങളാണ് നയന്‍താരയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here