Advertisement

ദേശീയ പാത വികസനം; മുഖ്യമന്ത്രിയുടെ ആരോപണത്തില്‍ പ്രതികരണവുമായി പിഎസ് ശ്രീധരന്‍ പിള്ള

May 8, 2019
Google News 0 minutes Read

ദേശീയപാത വികസനം തടസ്സപ്പെടുത്താന്‍ കേന്ദ്ര മന്ത്രിക്ക് കത്തയച്ചെന്ന  മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും ആരോപണങ്ങളില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള.തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിതകരിക്കുയയായിരുന്നു അദ്ദേഹം.

ദേശീയപാത വികസനം സംബന്ധിച്ച് അനാവശ്യ വിവാദമാണ് സിപിഎം ഭരണകൂടം ഉണ്ടാക്കുന്നതെന്നും ഇത് ആസൂത്രിതമാണെന്നും ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടി. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടുന്നതിന്റെ ഭാഗമായാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന് നേരെ വ്യക്തിഹത്യ നടത്തുന്നത്.

ദേശീയ പാത വികസനത്തിന് തടസ്സം എന്താണെന്ന് ഡല്‍ഹിയില്‍ പോയി അന്വേഷിക്കേണ്ടതാണ്. വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ കത്തിലെ അവസാന വരി വായിക്കാന്‍ തയ്യാറാകണം. നിയമാനുസൃതം പഴുതുകളുണ്ടെങ്കില്‍ മാത്രം എന്ന് കത്തില്‍ താന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. സിപിഎം ന്റെ നിലപാടിനെ ബിജെപി അപലപിക്കുന്നു. മുഖ്യമന്ത്രി ഇത്രയും കാലം വിദേശ യാത്ര നടത്തിയിട്ട് ഒന്നും നേടാന്‍ സാധിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് മറ്റ് ഉദ്ദേശങ്ങളുണ്ടാകുമെന്നും സി പി എമ്മിനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണെന്നും മനസ്സാക്ഷി ഉള്ളവര്‍ക്ക് കാര്യം മനസ്സിലാകുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here