ത്രിപുരയിലെ 168 പോളിംഗ് ബൂത്തുകളിൽ റീപോളിംഗ്

ത്രിപുര വെസ്റ്റ് മണ്ഡലത്തിലെ 168 ബൂത്തുകളിൽ റീപോളിംഗിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. തെരഞ്ഞെടുപ്പിൽ ബിജെപി നേതാക്കൾ വ്യാപക ക്രമക്കേട് നടത്തിയതായും പോളിംഗ് ബൂത്ത് പിടിച്ചെടുത്തതായും സിപിഎം കോൺഗ്രസ്സ് നേതൃത്വം നൽകിയ പരാതിയിന്മേലാണ് നടപടി. റീപോളിംഗ് ആറാം ഘട്ട തെരഞ്ഞെടുപ്പിനോടൊപ്പം നടക്കും.
ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ 11 നായിരുന്നു ത്രിപുര വെസ്റ്റ് മണ്ഡലത്തിലേയും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വ്യാപക ക്രമക്കേട് നടന്നതായി സിപിഐഎമ്മും കോൺഗ്രസും പിന്നീട് ആരോപിക്കുകയും തെരഞ്ഞെടുപ്പ കമ്മീഷനിൽ പരാതി നൽകുകയുമായിരുന്നു. പരാതിയിന്മേൽ ഉചിത നടപടി കൈകൊള്ളാത്ത പക്ഷം സുപ്രീം കോടതിയെ സമീപിക്കുമെന്ന് സിപിഎം അറിയിക്കുകയും ചെയ്തു.
Read Also : വോട്ടെടുപ്പിനിടെ ക്രമക്കേട്; ഒഡീഷയിലെ 12 ബൂത്തുകളിൽ റീപോളിംഗ്
ഇതേ തുടർന്നാണ് 400 പോളിംഗ് ബൂത്തുകളിൽ റീപോളിംഗ് നടത്തണമെന്ന പരാതിയിന്മേൽ 168 സീറ്റുകളിലേക്ക് റീപോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിടുന്നത്. മെയ് 12 ന് രാവിലെ ഏഴു മണി മുതൽ വൈകീട്ട് അഞ്ച് വരെ മണ്ഡലത്തിൽ പോളിംഗ് നടക്കും. ഒന്ന് രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് പൂർത്തിയാകേണ്ട സംസ്ഥാനത്ത് ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ നൽകിയ പരാതികളെ തുടർന്ന് തെരഞ്ഞെടുപ്പ് നീട്ടി വക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
അതേസമയം ബി ജെ പി തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിച്ച് തങ്ങളുടെ സ്വാധീന മേഘലയിൽ മാത്രം റി പോളിംഗ് പ്രഖ്യാപിക്കുകായിരുന്നുവെന്ന് സംസ്ഥാന കോൺഗ്രസ്സ് നേതൃത്വം ആരോപിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here