രാഹുൽ ഗാന്ധിക്കെതിരായ ഇരട്ടപൗരത്വ ഹർജി സുപ്രീംകോടതി തള്ളി

രാഹുൽ ഗാന്ധിയുടെ വിദേശ പൗരത്വ ഹർജി സുപ്രീംകോടതി തള്ളി . ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് തള്ളിയത്.
രാഹുൽ ഗാന്ധിക്ക് വിദേശ പൗരത്വമുണ്ട് എന്നാരോപിച്ചായിരുന്നു ഹർജി. ഹർജിയുടെ ഉള്ളടക്കത്തിലേക്ക് കടക്കാൻ ചീഫ് ജസ്റ്റിസ് തയ്യാറായില്ല. സമാനമായ ഹർജി നേരത്തെ പരിഗണിച്ചിരുന്നുവെന്നും, ഇക്കാര്യങ്ങളെല്ലാം നേരത്തെ ചർച്ച ചെയ്തിരുന്നുവെന്നും കോടതി വ്യക്തമാക്കി.
Read Also : ‘ചൗക്കിദാൻ ചോർ ഹേ’ പരാമർശം; മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി വീണ്ടും സത്യവാങ്മൂലം സമർപ്പിച്ചു
2015 ൽ എംഎൽ ശർമ എന്ന അഭിഭാഷകൻ സമർപ്പിച്ച സമാന ഹർജി തള്ളുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ ഹർജിയും സുപ്രീംകോടതി ഫയലിൽ സ്വീകരിക്കാതെ തള്ളിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വത്തിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയിരിക്കുന്ന ഈ സാഹചര്യത്തിൽ സുപ്രീംകോടതി വിധി രാഹുൽ ഗാന്ധിക്ക് ആശ്വാസമായിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here