ഭുവനേശ്വറിനെ ഇരുട്ടിലാഴ്ത്തി ഫോനി…ചിത്രങ്ങള്‍ പങ്കുവെച്ച് നാസ

കേരളത്തെ അടക്കം തെക്കന്‍ സംസ്ഥാനങ്ങളെ ബാധിക്കും എന്ന എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തെ വളരെ വേഗം മാറ്റി മറിച്ചുകൊണ്ടാണ് ഫോനി ഗതിമാറി വീശിയത്. ഒഡീഷ തീരത്തേക്ക് മാറിയ ഫോനി ചില്ലറ നാശനഷ്ടങ്ങളല്ല ഒഡീഷയില്‍ സൃഷ്ടിച്ചത്. എന്നാല്‍ നാസ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് അതി തീവ്രചുഴലിക്കാറ്റായി മാറിയ ഫോനി ഒഡീഷയെ ഇരുട്ടിലാക്കി എന്നാണ്.

ഫോനിക്ക് മുന്‍പും ശേഷവുമുള്ള കട്ടക്കിന്റെയും ഭുവനേശ്വറിന്റെയും ചിത്രങ്ങളാണ്. ഏപ്രില്‍ 30ന് പ്രകാശപൂരിതമായ നഗരങ്ങള്‍ ഏപ്രില്‍ 5ഓടെ ഇരുണ്ടു തുടങ്ങുകയാണ്… മാത്രമല്ല, നിലവില്‍ െൈവദ്യുതി സേവനം ഭുവനേശ്വറില്‍ വളരെ കുറച്ചു ആളുകളിലേക്ക് മാത്രമേ എത്തുന്നുള്ളുവെന്നും നാസയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതി തീവ്ര ഫോനിയെത്തുടര്‍ന്ന് 5000 താല്‍ക്കാലിക കേന്ദ്രങ്ങളിലായി 11ലക്ഷം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top