രക്താർബുദം പിടിമുറുക്കിയ എട്ട് വയസ്സുകാരൻ കെവിന് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി മാത്രം വേണ്ടത് 35 ലക്ഷം രൂപ; കെവിനെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാൻ നമുക്ക് കൈകോർക്കാം

എട്ടു വയസുകാരൻ കെവിൻ ജോർജ് സുമനസുകളുടെ സഹായം തേടുന്നു. ഓട്ടോ ഡ്രൈവറായ പറവൂർ കോട്ടുവള്ളി സ്വദേശി ജോമോന്റെ മകൻ കെവിനാണ് ചികിത്സാ സഹായം തേടുന്നത്. രക്താർബുദം ബാധിച്ച് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ് കെവിൻ. മജ്ജമാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് മാത്രം 35 ലക്ഷം രൂപയുടെ ചിലവാണുള്ളത്.
പ്രതീക്ഷകളുടെ ലോകത്തേക്ക് പിച്ചവെച്ച് തുടങ്ങിയതേയുള്ളൂ കെവിൻ. അപ്പോഴേക്കും കാൻസർ എന്ന മഹാരോഗം കെവിനെ വേട്ടയാടി തുടങ്ങി. ചികിത്സാ ചിലവിനായി സുമനസുകളുടെ സഹായം തേടുകയാണ് കെവിൻ എന്ന എട്ടു വയസുകാരൻ. വരാപ്പുഴ തേവർ ഗാഡ് ഇസബെല്ല ഡെറോസിസ് പബ്ലിക് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു കെവിൻ ജോ ജോർജ്. രോഗം ബാധിച്ച ശേഷം സ്‌കൂളിൽ പോകാനായില്ല.
Read Also : കരൾ മാറ്റ ശസ്ത്രക്രിയക്ക് സുമനസുകളുടെ സഹായം തേടി സാജൻ മാത്യു
ഈ കുരുന്നിന്റെ ജീവൻ നിലനിർത്താൻ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് പ്രതിവിധിയായി ഡോക്ടർമാർ പറയുന്നത്. ഈ ശസ്ത്രക്രിയക്ക് മാത്രം 35 ലക്ഷം രൂപയുടെ ചിലവ് വരും. കീമോ അടക്കമുള്ള ചികിത്സാ ചിലവുകൂടിയാകുമ്പോൾ അത് താങ്ങാവുന്നതിലുമധികമാണ് ഓട്ടോ ഡ്രൈവറായ അച്ഛൻ ജോമോനും അമ്മ സിമിക്കും.
കെവിനിപ്പോൾ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ്. പകുതി ചേർച്ചയുള്ള അമ്മ സിമിയുടെ മജ്ജ യാണ് കെവിനായി ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ചികിത്സാ ചിലവിന് പണം സമാഹരിക്കാനായി കോട്ടുവള്ളി കോർപറേഷൻ ബാങ്കിൽ കെവിൻ ജോ ജോർജ് ചികിത്സാ സഹായ നിധി ആരംഭിച്ചിട്ടുണ്ട്. പറവൂർ കോട്ടുവള്ളി സ്വദേശി ജോമോന്റെയും സിമിയുടെയും രണ്ടാമത്തെ കുട്ടിയാണ് കെവിൻ. ഏട്ടനൊപ്പം കളിക്കാൻ കാത്തിരിക്കുന്ന ഒരു കുഞ്ഞനിയത്തിയുണ്ട് കെവിന്.
CORPORATION BANK
KOTTUVALLY BRANCH
Account Number : 520291022708796
IFSC : CORP0002899
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here