കോട്ടയം നഗരമധ്യത്തിൽ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ

കോട്ടയം നഗരമധ്യത്തിൽ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. ബംഗാൾ ജയ്പാൽഗുഡി സ്വദേശി അപ്പുറോയിയാണ് അറസ്റ്റിലായത്. ഏപ്രിൽ 16നാണ് നിർമാണ തൊഴിലാളിയായ പുഷ്പകുമാർ കൊല്ലപ്പെട്ടത്.
കഴിഞ്ഞ മാസം പതിനാറിനാണ് കോട്ടയം ഡിസിസി ഓഫീസിന് എതിർവശത്തെ കെട്ടിടത്തിൽ അന്യ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമെന്ന് വ്യക്തമായെങ്കിലും മരിച്ചയാളെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. കോടിമതയിലെ ഹോട്ടലിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് വഴിത്തിരിവായത്. സംഭവത്തിന് മുമ്പ് പുഷ്പകുമാറും പ്രതി അപ്പുറോയിയും ഒരുമിച്ച് ഉണ്ടായിരുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായി. പണം തട്ടിയെടുക്കാനായി ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു.
Read Also : കൊല്ലത്ത് ഒമ്പത് വയസ്സുകാരന് പ്രകൃതി വിരുദ്ധ പീഡനം; പ്രതി പിടിയിൽ
പുഷ്പകുമാറിനെ കൊലപ്പെടുത്തിയ ശേഷം പേഴ്സ്, എ ടി എം കാർഡ് ഫോൺ എന്നിവ പ്രതി കവർന്നെടുത്തു. ശേഷം എറണാകുളത്ത് നിന്ന് ട്രെയിൻ മാർഗം ബംഗളുരുവിലേക്ക് കടന്നു. കൊലപാതകത്തിനിടെ കൈക്ക് പരിക്കേറ്റ അപ്പു റോയി ബംഗളൂരുവിൽ ചികിത്സ തേടി.ബംഗളുരു വൈറ്റ് ഫീൽഡിൽ നിന്നുമാണ് അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here