Advertisement

സീരിയൽ നടിയെ പീഡിപ്പിച്ച് അപകീർത്തികരമായ ചിത്രങ്ങൾ പകർത്തി; 55 കാരനായ ഡോക്ടർ അറസ്റ്റിൽ

May 9, 2019
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സീരിയൽ നടിയെ പീഡിപ്പിച്ച് അപകീർത്തികരമായ ചിത്രങ്ങൾ പകർത്തിയ ഡോക്ടർ അറസ്റ്റിൽ. മുംബൈയിലാണ് സംഭവം. 21 കാരിയായ നടി നൽകിയ പരാതിയിലാണ് അറസ്റ്റ്. മെയ് 10 വരെ പ്രതി പൊലീസ് കസ്റ്റഡിയിൽ തുടരും.

2017 ലാണ് നടിയും ഡോക്ടറും തമ്മിൽ പരിചയപ്പെടുന്നത്. നടിയുടെ ഒരു സുഹൃത്താണ് താരത്തെ ഡോക്ടറിന് പരിചയപ്പെടുത്തിക്കൊടുക്കുന്നത്. ത്വക്ക് രോഗ വിദഗ്ധനാണ് ഡോക്ടർ. ഇരുവരും പിന്നീട് സൗഹൃദത്തിലായി. ഇതിന് ശേഷമാണ് ഡോക്ടർ നടിയെ പീഡിപ്പിക്കുന്നതും അപകീർത്തികരമായ ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തി നടിയെ ഭീഷണിപ്പെടുത്തുന്നതും.

Read Also : പോത്തൻകോട് ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതി പിടിയിൽ

നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച്ചയാണ് ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തത്. ചെമ്പുരിലെ ഡോക്ടറുടെ വീട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്യുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement