അരവിന്ദ് കെജ്‌രിവാളിന്റെ മുഖത്തടിച്ച സംഭവം; ഖേദം പ്രകടിപ്പിച്ച് അക്രമി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മുഖത്തടിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് അക്രമി സുരേഷ്. എന്തിനാണ് താൻ കെജ്‌രിവാളിനെ മർദ്ദിച്ചതെന്ന്
അറിയില്ലെന്നും അത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നുവെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് ഒരു പാർട്ടിയുമായി ബന്ധമില്ല. ആരും പറഞ്ഞിട്ടല്ല അങ്ങനെ ചെയ്തത്. പൊലീസ് തന്നോട് മോശമായി പെരുമാറിയിട്ടില്ല. നിങ്ങൾ ചെയ്തത് തെറ്റായിപ്പോയെന്ന് മാത്രമാണ് പൊലീസ് പറഞ്ഞതെന്നും സുരേഷ് വ്യക്തമാക്കി.
ഡൽഹി മോത്തി ബാഗിൽ റോഡ് ഷോയ്ക്കിടെയാണ് സുരേഷ് കെജ്‌രിവാളിന്റെ മുഖത്തടിച്ചത്. തുടർന്ന് ആംആദ്മി പ്രവർത്തകർ ഇയാളെ പിടിച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ മനോജ് തിവാരി നല്ല നർത്തകനാണെന്നും, നർത്തകരെയല്ല, നല്ല രാഷ്ട്രീയക്കാരെയാണ് നാടിനാവശ്യമെന്നും കെജ്‌രിവാൾ പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായാണ് യുവാവ് ആക്രമണം നടത്തിയതെന്നായിരുന്നു സൂചന.
#WATCH: A man slaps Delhi Chief Minister Arvind Kejriwal during his roadshow in Moti Nagar area. (Note: Abusive language) pic.twitter.com/laDndqOSL4
— ANI (@ANI) May 4, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here