ചൂര്‍ണിക്കര വ്യാജരേഖ കേസ്; റവന്യു ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍

ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ റവന്യു ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം ലാന്‍ഡ് റവന്യു ഓഫിസിലെ ക്ലാര്‍ക്ക് ആണ് പിടിയിലായത്.വ്യാജരേഖ നിര്‍മിക്കാന്‍ ക്ലാര്‍ക്ക് സഹായിച്ചിരുന്നതായി അബു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
അറസ്റ്റില്‍ ആയ അബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ പൊലീസ് ശേഖരിച്ചു വരികയാണ്. അബുവില്‍ നിന്നും നിരവധി പ്രമാണങ്ങള്‍ പിടിച്ചെടുത്തു .ആലുവയിലും പരിസരത്തും വ്യാജ ഉത്തരവുകള്‍ ഉപയോഗിച്ചു ഭൂമി ഇടപാട് നടത്തിയതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അബുവിനെ കസ്റ്റഡിയില്‍ എടുത്തത്.
എറണാകുളം ചൂര്‍ണിക്കര വില്ലേജിലെ ആലുവ ദേശീയ പാതയില്‍ മുട്ടം തൈക്കാവിനോട് ചേര്‍ന്ന് നില്‍ക്കുന്ന അരയേക്കര്‍ ഭൂമിയില്‍ 25 സെന്റ് നിലം നികത്താനായാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെയും ആര്‍ഡിഒയുടെയും പേരില്‍ വ്യാജ ഉത്തരവിറക്കിയത്. ദേശീയപാതയോട് ചേര്‍ന്ന് നില്‍ക്കുന്ന തണ്ണീര്‍തടം തരംമാറ്റാനുള്ള നീക്കം വില്ലേജ് ഓഫീസറുടെ ഇടപെടലിനെ തുടര്‍ന്നാണ് പിടിക്കപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here