Advertisement

തൃശൂർ പൂരത്തിന് ആനകളെ വിട്ടു നൽകുമെന്ന് ആന ഉടമകൾ

May 10, 2019
Google News 1 minute Read

ആരോഗ്യസ്ഥിതി തൃപ്തികരമാണെങ്കിൽ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ തൃശൂർപൂര വിളംബരത്തിൽ എഴുന്നള്ളിക്കാൻ അനുവദിക്കാമെന്ന ജില്ലാ കളക്ടറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി ആന ഉടമകളുടെ സംഘടന.

Read Also; ആരോഗ്യക്ഷമത തൃപ്തികരമെങ്കിൽ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ അനുമതി നൽകുമെന്ന് കളക്ടർ

കളക്ടർ മുന്നോട്ടു വെച്ച എല്ലാ ഉപാധികളോടും സഹകരിക്കുമെന്നും രാമചന്ദ്രനെ വിലക്കിയതിൽ പ്രതിഷേധിച്ച് പൂരം എഴുന്നള്ളിപ്പിന് ആനകളെ വിട്ടുനൽകില്ലെന്ന തീരുമാനം പിൻവലിച്ചതായും ആന ഉടമ ഫെഡറേഷൻ അറിയിച്ചു.തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ആരോഗ്യ ക്ഷമത അനുകൂലമാണെങ്കിൽ തൃശൂർ പൂര വിളംബരത്തിന് എഴുന്നളളിക്കാൻ അനുമതി നൽകുമെന്ന് ജില്ലാ കളക്ടർ ടി.വി അനുപമ നേരത്ത വ്യക്തമാക്കിയിരുന്നു.

Read Also; പൂര വിളംബരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാമെന്ന് കടകംപള്ളി സുരേന്ദ്രൻ

വിദഗ്ധസംഘം തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ആരോഗ്യക്ഷമത നാളെ പരിശോധിക്കുമെന്നും തൃപ്തികരമാണെങ്കിൽ പൂരവിളംബരത്തിന് ഒന്നരമണിക്കൂർ എഴുന്നള്ളിക്കാൻ അനുമതി നൽകുമെന്നും കളക്ടർ വ്യക്തമാക്കി. നിയന്ത്രണങ്ങളോടെയാകും ഇതിനുള്ള അനുമതി നൽകുകയെന്നും ആന നിൽക്കുന്ന ഭാഗത്തു നിന്നും ജനങ്ങളെ മാറ്റി നിർത്തുമെന്നും കളക്ടർ അറിയിച്ചിരുന്നു.

Read Also; തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ; ബീഹാറുകാരൻ മോട്ടി പ്രസാദ് ഏകഛത്രാധിപതി ആയതിങ്ങനെ

തൃശൂർ പൂരത്തിന്റെ പൂര വിളംബരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നേരത്തെ പറഞ്ഞിരുന്നു. പൂര വിളംബരത്തിനു മാത്രം തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതിൽ കുഴപ്പമില്ല. സർക്കാർ എല്ലാ സുരക്ഷയൊരുക്കും. ഇക്കാര്യത്തിൽ മോണിറ്ററിങ് കമ്മിറ്റി അന്തിമ തീരുമാനമെടുക്കുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കിയിരുന്നു.തൃശൂർ പൂരത്തിന്റെ വിളംബരത്തിന് മാത്രമായി ആവശ്യമെങ്കിൽ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നേരത്തെ നിയമോപദേശം നൽകിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here