പൂര വിളംബരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാമെന്ന് കടകംപള്ളി സുരേന്ദ്രൻ

തൃശൂർ പൂരത്തിന്റെ പൂര വിളംബരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പൂര വിളംബരത്തിന് മാത്രം തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിൽ കുഴപ്പമില്ല. സർക്കാർ എല്ലാവിധ സുരക്ഷയുമൊരുക്കും. ഇക്കാര്യത്തിൽ മോണിറ്ററിങ് കമ്മിറ്റി അന്തിമ തീരുമാനമെടുക്കുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.
Read Also; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കൽ; ഹൈക്കോടതി ഇടപെടില്ല
തൃശൂർ പൂരത്തിന്റെ വിളംബരത്തിന് മാത്രമായി ആവശ്യമെങ്കിൽ തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നേരത്തെ നിയമോപദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം മന്ത്രി നിലപാട് വ്യക്തമാക്കിയത്. കർശന സുരക്ഷകളോടെ വേണം എഴുന്നള്ളിക്കാനെന്നും മുൻ കരുതലെടുക്കണമെന്നും ഭാവിയിൽ ഇത്തരം ആവശ്യങ്ങൾ അംഗീകരിക്കരുതെന്നും നിയമോപദേശത്തിൽ എജി പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here