Advertisement

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കൽ; ഹൈക്കോടതി ഇടപെടില്ല

May 10, 2019
Google News 1 minute Read
wont intervene in thechikottukaavu ramachandran issue says hc

തൃശൂർ പൂരത്തിന്റെ ചടങ്ങുകളിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കണമെന്ന ആവശ്യത്തിൽ ഹൈക്കോടതി ഇടപെട്ടില്ല. ജില്ലാ കലക്ടർ ഇക്കാര്യത്തിൽ തീരുമാനമെടുക്കട്ടെയെന്ന് കോടതി വ്യക്തമാക്കി. ആനയെ ഒഴിവാക്കാൻ നീക്കമുണ്ടെന്നാരോപിച്ച് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തീരുമാനം.

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂരത്തില്‍ പങ്കെടുപ്പിക്കണമെന്ന ഹര്‍ജി ഏതാനും മിനിട്ടുകള്‍ മാത്രമാണ് കോടതി പരിഗണിച്ചത്. കേസില്‍ ഇടപെടന്‍ വിസമ്മതിച്ച കോടതി ഉചിതമായ അധികാര കേന്ദ്രങ്ങൾ വിഷയം പരിശോധിക്കട്ടെയെന്ന് വ്യക്തമാക്കി. ജില്ലാ കളക്ടര്‍, ഡിഎഫ്ഒ എന്നിവരടങ്ങുന്ന ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയെ അന്തിമ തീരുമാനമെടുക്കാനും കോടതി ചുമതലപ്പെടുത്തി. ആനയുടമകളായ തെച്ചിക്കോട്ടുകാവ് പൂതൃക്കോവ് ദേവസ്വം നൽകിയ ഹർജിയിലാണ‌് കോടതി നടപടി.

Read Also : തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ; ബീഹാറുകാരൻ മോട്ടി പ്രസാദ് ഏകഛത്രാധിപതി ആയതിങ്ങനെ

വർഷങ്ങളായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. മാത്രമല്ല, വടക്കുന്നാഥ ക്ഷേത്രത്തിലെ തെക്കേഗോപുര നട മുട്ടിത്തുറന്ന് പൂരവിളംബരം നടത്തുന്നതും ഇൗ ആനയാണ്. എന്നാൽ ഇക്കൊല്ലം ജില്ലാ കളക്ടറും വനംവകുപ്പ് അസി. കൺസർവേറ്ററും ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കി. ആനയുടെ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here