ഗോകുലം എഫ്സിയുടെ മിഡ്ഫീൽഡ് ജനറൽ അർജുൻ ജയരാജ് ബ്ലാസ്റ്റേഴ്സിലേക്ക്

ഐലീഗ് ക്ലബ് ഗോകുലം കേരള എഫ്സിയുടെ മിഡ്ഫീൽഡ് ജനറൽ അർജുൻ ജയരാജ് ബ്ലാസ്റ്റേഴ്സിലേക്കെന്ന് റിപ്പോർട്ട്. അർജുനൊപ്പം ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പർ ഉബൈദ് സികെയും ബ്ലാസ്റ്റേഴ്സിലേക്കെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നില്ലെങ്കിലും ചർച്ചകൾ നടക്കുന്നുവെന്നാണ് റിപ്പോർട്ട്.
അർജുനെ സ്വന്തമാക്കാൻ ദൽഹി ഡൈനാമോസ് കൂടി രംഗത്തുണ്ടായിരുന്നുവെങ്കിലും ഗോകുലം ഓഫർ നിരസിച്ചിരുന്നു. ന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫർ ഗോകുലം നിരസിക്കാൻ സാധ്യതയില്ലെന്നാണറിയുന്നത്.
ഗോകുലം കേരള എഫ്സിക്ക് വേണ്ടി കഴിഞ്ഞ രണ്ട് സീസണുകളിലും മികച്ച പ്രകടനം നടത്തിയ താരമാണ് അർജുൻ ജയരാജ്. ഗോകുലത്തിൻ്റെ മധ്യനിര നിയന്ത്രിച്ചിരുന്ന അർജുൻ ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ഗോളുകൾ നേടാൻ കഴിവുള്ള താരവും കൂടിയാണ്. ഉബൈദിനെ സ്വന്തമാക്കാൻ നെർത്തെയും ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിട്ടുണ്ട്. മുമ്പ് ഒ എൻ ജി സിക്കായും മഹാരാഷ്ട്രയ്ക്കായും കളിച്ചിട്ടുള്ള താരമാണ് ഉബൈദ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here