Advertisement

കുട്ടികളുടെ രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്തു തുടക്കമായി

May 11, 2019
Google News 1 minute Read

കുട്ടികളുടെ രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്തു തുടക്കമായി. ടാഗോര്‍ തീയറ്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.കെ.ശൈലജ മേള ഉദ്ഘാടനം ചെയ്തു. ആറ് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 150 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജീവിത സാഹചര്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കാവും രണ്ടാമത് കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രഥമ പരിഗണന. ആദിവാസി മേഖലകള്‍, അനാഥാലയങ്ങള്‍, ചേരിപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കഴിയുന്ന കുട്ടികളെ ചലച്ചിത്രമേളയില്‍ സജീവസാന്നിധ്യമാക്കും. മേയ് 10 മുതല്‍ 16വരെയാണു ചലച്ചിത്രമേള. മേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 150 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ സാമുഹികക്ഷേമവകുപ്പ് മന്ത്രി കെകെശൈലജ ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ചലച്ചിത്ര സംവിധായകന്‍ ടി.കെ.രാജീവ് കുമാര്‍, അഭിനേതാക്കളായ നീരജ് മാധവ്, ഐശ്വര്യ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സിനിമ കാണാനുള്ള പ്രത്യേക സൗകര്യവും ഇക്കുറി മേളയില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ മത്സരവിഭാഗത്തില്‍ നിന്നും തിരഞ്ഞെടുത്ത അഞ്ചു ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.

കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍ തിയറ്ററുകളിലും നിശാഗന്ധി ഓഡിറ്റോറിയത്തിലുമാണ് ചലച്ചിത്ര മേളയുടെ പ്രദര്‍ശനങ്ങള്‍. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും അറിയപ്പെടുന്ന മുതിര്‍ന്ന സിനിമാ പ്രവര്‍ത്തകര്‍, പ്രഗത്ഭരായ ബാലചലച്ചിത്ര സംവിധായകര്‍, ബാലതാരങ്ങള്‍, പിന്നണി പ്രവര്‍ത്തകര്‍ എന്നിവര്‍ മേളയില്‍ കുട്ടികളോട് സംവദിക്കും. ചലച്ചിത്ര അക്കാഡമി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here