ദേശീയ മൈം ഫെസ്റ്റ്വലിന് തിരുവനന്തപുരത്ത് തുടക്കം കുറിച്ചു; മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റ് മന്ത്രി എകെ ബാലന്‍ ഉദ്ഘാടനം നിര്‍വഹിച്ചു

ദേശീയ മൈം ഫെസ്റ്റ്വലിന് തിരുവനന്തപുരത്ത് തുടക്കം കുറിച്ചു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റുവല്‍ മന്ത്രി എകെ ബാലന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ആദ്യമായാണ് സംസ്ഥാനം ദേശീയ മൈം ഫെസ്റ്റ്വലിന് വേദിയാകുന്നത്. എക്കോസ് ഓഫ് സൈലന്‍സ് എന്ന് പേരിട്ടിരിക്കുന്ന ഫെസ്റ്റിവെലിന്റെ ഉദ്ഘാടനം മന്ത്രി എ കെ ബാലന്‍ നിര്‍വഹിച്ചു.
മൂകാഭിനയത്തിനു മനുഷ്യന്റെ ചരിത്രത്തോളം പഴക്കമുണ്ടെന്ന് മന്ത്രി ഉദ്ഘാടനച്ചടങ്ങില്‍ പറഞ്ഞു. മൂകാഭിനയ രംഗത്ത് കഴിവ് തെളിയിച്ച കലാകാരന്മാരെ ചടങ്ങില്‍ ആദരിച്ചു.
തൈക്കാട് ഭാരത് ഭവനാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റ് വെലിന് വേദിയാകുന്നത്. പ്രശ്‌സത മൂകാഭിനിയ കലകാരന്‍ പത്മശ്രീ നിരഞ്ജന്‍ ഗോസ്വാമിയുടെ അംബ്രല എന്ന മൈം ആദ്യ ദിനം വേദിയിലവതരിപ്പിച്ചു.
മൂകാഭിനയവുമായി ബന്ധപ്പെട്ടുള്ള ശില്‍പ്പശാലകള്‍ ഫെസ്റ്റ്റ്റ് വലിനോട് അനുബന്ധിച്ച് നടക്കും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി മൂകാഭിനയ കലാകാരന്മാര്‍ ഫെസ്റ്റ് വെലില്‍ പങ്കെടുക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here