Advertisement

ചൈന- അമേരിക്ക വ്യാപാര ബന്ധത്തില്‍ വിള്ളല്‍; ഉല്‍പ്പന്നങ്ങളുടെ നികുതി പത്ത് ശതമാനത്തില്‍ നിന്നും ഇരുപത്തിയഞ്ച് ശതമാനത്തിലേക്ക് ഉയര്‍ത്താനൊരുങ്ങി അമേരിക്ക

May 11, 2019
Google News 0 minutes Read

ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാര ബന്ധത്തില്‍ വിള്ളല്‍. പതിനാല് ലക്ഷം കോടി രൂപ മൂല്യമുള്ള ചൈനീസ് ഉല്‍പ്പന്നങ്ങളുടെ നികുതി പത്ത് ശതമാനത്തില്‍ നിന്നും ഇരുപത്തിയഞ്ച് ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ തയ്യാറെടുക്കുകയാണ് അമേരിക്ക. എന്നാല്‍, അമേരിക്ക ഏര്‍പ്പെടുത്തിയ നികുതി വര്‍ദ്ധനവിനെതിരെ ചൈന ശക്തമായ ഭാഷയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.

ചൈനയുമായി നടക്കുന്ന വ്യാപാര ചര്‍ച്ചകളില്‍ അനുകൂല തീരുമാനത്തില്‍ എത്താത്തതിനെ തുടര്‍ന്നാണ് അമേരിക്ക നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം വ്യാപാര ചര്‍ച്ച വീണ്ടും തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്.

നടപടിയെ അമേരിക്കയുടെ പ്രതിരോധതന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ നടന്ന വ്യാപാരചര്‍ച്ചകളില്‍ നിന്നും ബെയ്ജിംഗ് കൂറുമാറിയെന്നാണ് അമേരിക്ക ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. ചൈന വ്യാപാര കരാര്‍ തകര്‍ത്തു എന്ന് ഫ്‌ളോറിഡയില്‍ നടന്ന പ്രചരണ റാലിക്കിടെയാണ് ട്രംപ് ആക്ഷേപമുന്നയിച്ചത്. എന്നാല്‍ കരാറിന് ഇനിയും സാധ്യതയുണ്ടെന്ന് അമേരിക്കന്‍ വ്യപാര പ്രതിനിധി റോബര്‍ട്ട് ലൈതൈസര്‍ പറഞ്ഞു. അമേരിക്ക പ്രഖ്യാപിച്ച നികുതി നിരക്ക് നടപ്പിലായാല്‍ തിരിച്ചും ശക്തമായ നടപടികളുണ്ടാവുമെന്ന് ചൈന താക്കീത് നല്‍കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here