കേരള പ്രീമിയർ ലീഗ്: ബ്ലാസ്റ്റേഴ്സിനെ തകർത്ത് ഗോകുലം ഫൈനലിൽ

കോഴിക്കോട്: കേരള പ്രീമിയർ ലീഗിൽ ഗോകുലം കേരള ഫൈനലിൽ. സെമിയിൽ കേരള ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയാണ് ഗോകുലം ഫൈനലിൽ കടന്നത്. പെനാൽറ്റി ഷൂട്ടൗട്ടിലാണ് (5-4) ബ്ലാസ്റ്റേഴ്സിനെ ഗോകുലം വീഴ്ത്തിയത്.
നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമിനും ഗോൾ നേടാനായില്ല. ഇതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടത്. ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സ് ആദ്യ അവസരം നഷ്ടമാക്കി. ഗോകുലത്തിന്റെ അഞ്ച് അവസരവും ലക്ഷ്യത്തിലെത്തിയതോടെ ബ്ലാസ്റ്റേഴ്സ് ഫൈനൽ കാണാതെ പുറത്തായി.
മേയ്18 ന് നടക്കുന്ന ഫൈനലിൽ ഇന്ത്യൻ നേവിയാണ് ഗോകുലത്തിന്റെ എതിരാളികൾ. എഫ്സി കേരളയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ നേവി ഫൈനലിൽ പ്രവേശിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here