Advertisement

തീവ്രവാദികളെ വധിക്കുന്നതിന് സൈന്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം വാങ്ങണോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

May 12, 2019
6 minutes Read
narendra modi

തീവ്രവാദികളെ വധിക്കുന്നതിന് മുമ്പ് സൈന്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം വാങ്ങണമോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചോദ്യം. ഇന്നു രാവിലെ ജമ്മുകാശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം  വധിച്ചതിനെ ബന്ധിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഉത്തർപ്രദേശിലെ കുശിനഗറിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുന്നതിന് സൈന്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി കാത്തിരിക്കാനാവില്ലെന്നും മോദി വ്യക്തമാക്കി. തീവ്രവാദികളുടെ തോക്കുകൾക്കും ബോംബുകൾക്കും ഇടയിലാണ് സൈന്യം നിൽക്കുന്നത്. ഈ അവസ്ഥയിൽ എന്റെ സൈനികർ ഭീകരർക്കു നേരെ വെടിവെയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടി പോകണോയെന്നും മോദി ചോദിച്ചു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top