സഞ്ജു ഇനിയും ഇന്ത്യൻ ടീമിൽ കളിക്കാത്തത് സങ്കടകരമെന്ന് സന്ദീപ് വാര്യർ

സഞ്ജു സാംസൺ ഇനിയും ഇന്ത്യൻ ടീമിൽ കളിക്കാത്തത് സങ്കടകരമെന്ന് മലയാളി പേസർ സന്ദീപ് വാര്യർ. 24 ന്യൂസിനു നൽകിയ അഭിമുഖത്തിലായിരുന്നു സന്ദീപിൻ്റെ വെളിപ്പെടുത്തൽ. ഇന്ത്യൻ ടീമിൽ കുറച്ചു കാലം കളിച്ചാൽ തന്നെ സഞ്ജു ടീമിൽ സ്ഥിരപ്പെടുമെന്നും സന്ദീപ് കൂട്ടിച്ചേർത്തു.
“അവനെപ്പോലൊരു കളിക്കാരൻ ഇതുവരെ ഇന്ത്യൻ ടീമിൽ കളിച്ചില്ല എന്നത് നിരാശയുണ്ടാക്കുന്നതാണ്. പക്ഷേ, അവൻ്റെ വർക്ക് എത്തിക് വെച്ച് അവൻ ഒരു കൊല്ലം ഇന്ത്യയിൽ കളിച്ചാൽ ഇന്ത്യൻ ടീമിൻ്റെ മധ്യനിരയിൽ സ്ഥിരപ്പെടും. അവൻ അങ്ങനൊരു കളിക്കാരനാണ്.”- സന്ദീപ് പറയുന്നു.
സ്വന്തം പ്രകടനത്തെക്കാൾ ടീമിൻ്റെ പ്രകടനമാണ് സഞ്ജുവിൻ്റെ ശ്രദ്ധയെന്നും സന്ദീപ് പറഞ്ഞു. ടീം നല്ല പ്രകടനം നടത്താത്ത സമയത്ത് മാത്രമാണ് അവനെ നിരാശനായി കാണുക. അവൻ നന്നായി പ്രകടനം നടത്തിയില്ലെങ്കിലും ടീം നന്നായി കളിച്ചില്ലെങ്കിൽ അവനു ഭയങ്കര വിഷമമാണ്. അതാണ് സഞ്ജുവിൻ്റെ പ്രധാന യോഗ്യതയെന്നും സന്ദീപ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here