മാതൃദിനത്തിൽ ഭാര്യയുടേയും കുഞ്ഞിന്റെയും ചിത്രം പങ്കുവെച്ച് സൗബിൻ

മാതൃദിനത്തിൽ ഭാര്യയുടേയും കുഞ്ഞിന്റെയും ചിത്രം പങ്കുവെച്ച് നടൻ സൗബിൻ ഷാഹിർ. ഇന്നലെയാണ് സൗബിനും ഭാര്യ ജാമിയ സാഹിറിനും കുഞ്ഞ് പിറന്നത്. ആൺകുഞ്ഞാണ് പിറന്നത്.

 

View this post on Instagram

 

#happymothersday ❤️

A post shared by Soubin Shahir (@soubinshahir) on

ഇന്നലെ തന്നെ ഭാര്യയുടേയും കുഞ്ഞിന്റെയും ചിത്രം സൗബിൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഒപ്പം ‘ഇറ്റ്‌സ് എ ബോയ്’ എന്നെഴുതിയ നീല ബലൂണ് പിടിച്ചുനിൽക്കുന്ന സ്വന്തം ചിത്രവും സൗബിൻ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു.

 

View this post on Instagram

 

Jamia & I feel extremely blessed to welcome our baby boy. Thank you for all your love & wishes. #mashallah

A post shared by Soubin Shahir (@soubinshahir) on

2017 ഡിസംബർ 16നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം. സഹ സംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ സൗബിൻ പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയനടനായി മാറിയത്. മഹേഷിന്റെ പ്രതികാരം, സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങി ഹിറ്റ് ചിത്രങ്ങളിലൂടെ സൗബിൻ താരമൂല്യമുള്ള നടനായി ഉയർന്നു.

സൗബിൻ സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പറവ സംവിധായകൻ എന്ന നിലയിൽ പുതിയ മേൽവിലാസം നൽകിക്കൊടുത്തു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സൗബിൻ സ്വന്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top