Advertisement

വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി ആറ് ശ്രീലങ്കക്കാര്‍ കുവൈറ്റില്‍ പിടിയില്‍

May 13, 2019
Google News 0 minutes Read

വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി കുവൈറ്റിലെത്തിയ ആര് ശ്രീലങ്കക്കാര്‍ പിടിയില്‍. മൂന്ന് സ്ത്രീകളടങ്ങുന്ന സംഘമാണ് വ്യാജ പാസ്‌പോര്‍ട്ടുമായി കുവൈറ്റ് എയര്‍പോര്‍ട്ടില്‍ പിടിയിലായത്.

വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി കുവൈറ്റിലെത്തിയ സംഘത്തെ ട്രാന്‍സിസ്റ്റ് ലോഞ്ചില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാജ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ടുകള്‍ക്ക് പുറമെ ആറ് വ്യാജ മലേഷ്യന്‍ പാസ്സ്‌പോര്‍ട്ടുകളും ഇവരില്‍ നിന്നും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.

ശ്രീലങ്കന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇന്ത്യയിലെത്തിയ സംഘം ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് മലേഷ്യയിലേക്കും അവിടെ നിന്നും ബ്രിട്ടനിലേക്കും കടക്കാനായിരുന്നു സംഘം പദ്ധതി ഇട്ടിരുന്നത്. എന്നാല്‍ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എയര്‍ പോര്‍ട്ട് ട്രാന്‍സിസ്റ്റ് ലോഞ്ചില്‍ വെച്ച് തന്നെ ഇവരെ പിടികൂടുകയായിരുന്നു.

ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ ഉണ്ടായ ഈ സംഭവത്തില്‍ വന്‍ സുരക്ഷാ വീഴ്ചയായാണ് ഇത് കണക്കാക്കുന്നത്.  ഇതിനു പുറമേ ഇന്ത്യ വഴി കുവൈറ്റിലെത്തിയ സംഘം ഇന്ത്യയിലെ ഏത് എയര്‍പോര്‍ട്ട് വഴിയാണ് കുവൈറ്റിലെത്തിയതെന്നും വ്യക്തമല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here