യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം;ബസ് കണ്ടക്ടർ അറസ്റ്റിൽ

കോഴിക്കോട് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. നൊച്ചാട് സ്വദേശി റൗഫ് ആണ് അറസ്റ്റിലായത്. കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ ഓടുന്ന എടത്തിൽ ബസിന്റെ കണ്ടക്ടറാണ് ഇയാൾ. കഴിഞ്ഞ മാസം ജൂൺ 10നായിരുന്നു കേസിനാസ്പദമായ സംഭവം.
ഓടിക്കൊണ്ടിരുന്ന ബസിൽവെച്ചാണിയാൾ യാത്രക്കാരിയായ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തുന്നത്. സംഭവത്തെ തുടർന്ന് യുവതിബഹളം വെച്ചതോടെ പ്രതി ബസിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് യുവതി പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് അന്വേഷണം നടത്തിയെങ്കിലും പ്രതി ഒളിവിൽ പോകുകയാണ് ഉണ്ടായത്. കോയമ്പത്തൂരും കോഴിക്കോട് ജില്ലയിലെ വിവിധ ഇടങ്ങളിലാണ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്നത്. ഇയാൾ സ്വന്തം വീട്ടിലേക്ക് വരുന്നുവെന്ന വിവരത്തെ തുടർന്ന് പേരാമ്പ്ര പൊലീസ് സംഘം പ്രദേശത്ത് പരിശോധന നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിയെ ഇന്ന് വൈകിട്ടോടുകൂടി കോടതിയിൽ ഹാജരാക്കും.
Story Highlights : Bus conductor arrested for sexually assaulting female passenger
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here