Advertisement

‘തൊണ്ട പൊട്ടി’ പ്രസംഗിച്ചു; സിദ്ദുവിന് പൂർണവിശ്രമം നിർദേശിച്ച് ഡോക്ടർമാർ

May 13, 2019
Google News 6 minutes Read

തുടർച്ചയായി തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ചിരുന്ന കോൺഗ്രസ് നേതാവ് നവ് ജ്യോത് സിങ് സിദ്ദുവിന്റെ തൊണ്ടയ്ക്ക് തകരാർ. തുടർച്ചയായ പ്രസംഗങ്ങളാണ് പ്രശ്‌നമായത്. ആശുപത്രിയിൽ ചികിത്സ തേടിയ സിദ്ദുവിന് തൊണ്ടയിൽ ഗുരുതരമായ പ്രശ്‌നങ്ങളുള്ളതായി കണ്ടെത്തി.

ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും പൂർണവിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ എൺപതിലധികം തെരഞ്ഞെടുപ്പ് വേദികളിലാണ് സിദ്ദു പ്രസംഗിച്ചത്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതലേ സിദ്ദു പ്രചാരണ രംഗത്ത് സജീവമായിരുന്നു. മെയ് 19 ന് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും സിദ്ദുവിന്റെ പ്രചാരണ പരിപാടികൾ നിശ്ചയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here