അധ്യാപകന്‍ വിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതിയ സംഭവം; മൂന്ന് അധ്യാപകര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കോഴിക്കോട് നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതിയ സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ പരാതിയിലാണ് മുക്കം പൊലീസ് കേസെടുത്തത്. അധ്യാപകര്‍ക്കെതിരെയുള്ള വകുപ്പുതല അന്വേഷണം നാളെ ആരംഭിക്കുമെന്ന് ആര്‍ഡിഡി പറഞ്ഞു.
നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ്, പ്രിന്‍സിപ്പല്‍ കെ റസിയ, ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ പി കെ ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് മുക്കം പൊലീസ് കേസെടുത്തത്. ആള്‍മാറാട്ടം,വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ പരാതികളിലായി ഐപിസ് 419,420,465,468 എന്നീ വകുപ്പുകളാണ് അധ്യാപകര്‍ക്കെതിരെ ചുമത്തിയത്. മുക്കം എസ് ഐ അനില്‍കുമാറിനാണ് അന്വേഷണ ചുമതല. റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഗോകുല്‍ കൃഷ്ണ നേരിട്ടെത്തിയാണ് മുക്കം പൊലീസില്‍
പരാതി നല്‍കിയത്. വകുപ്പ്തല അന്വേഷണം നാളെ ആരംഭിക്കുമെന്നും ആര്‍ഡിഡി വ്യക്തമാക്കി.
ഹയര്‍ സെക്കന്‍ഡറി ജോയിന്‍ ഡയറക്ടറും, റീജണല്‍ ഡെപ്യൂട്ടി ഡയറക്ടറും നാളെ സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളുടെ മൊഴിയെടുക്കും. മൂന്ന് പ്ലസ് ടു വിദ്യാര്‍ഥികളുടെയും രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെയും മൊഴിയാണ് എടുക്കുക. അധ്യാപകന്‍ പൂര്‍ണ്ണമായും പരീക്ഷയെഴുതിയ കുട്ടികളുടെ കാര്യത്തില്‍ വകുപ്പുതലത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും ആര്‍ഡിഡി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here