കേരളത്തിൽ യുഡിഎഫിന് 19 സീറ്റുകളിൽ ഉറച്ചവിജയ സാധ്യതയെന്ന് മുന്നണിയോഗത്തിൽ വിലയിരുത്തൽ

കേരളത്തിൽ യുഡിഎഫിന് 19 സീറ്റുകളിൽ ഉറച്ചവിജയ സാധ്യതയെന്ന് മുന്നണിയോഗത്തിൽ വിലയിരുത്തൽ. നരേന്ദ്രമോദിക്കും പിണറായി വിജയനുമെതിരായ ജനവികാരവും രാഹുൽ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാർത്ഥിത്വവും മുന്നിണിക്ക് ഗുണം ചെയ്തുവെന്ന് യോഗശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിൽ ഭരണസംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇടതുമുന്നണി ശ്രമങ്ങൾ നടത്തിയതായും ചെന്നിത്തല ആരോപിച്ചു.
Read Also : വോട്ടർ പട്ടികയിൽ തിരിമറി നടന്നു; 10 ലക്ഷം യുഡിഎഫ് വോട്ടുകൾ സിപിഎം വെട്ടിയെന്ന് ഉമ്മൻ ചാണ്ടി
കേരളത്തിൽ 19 സീറ്റുകളിൽ ഉറച്ച വിജയ പ്രതീക്ഷയുണ്ടെന്ന് വിലയിരുത്തിയ മുന്നണിയോഗം മുഴുവൻ സീറ്റുകളിലും വിജയിക്കാനുളള അന്തരീക്ഷമാണ് കേരളത്തിലെന്നും പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഭരണയന്ത്രം ദുരുപയോഗം ചെയ്തുവെന്നും ആക്ഷേപമുണ്ട്.
വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകാൻ തയ്യാറാകണമെന്നും മുന്നണിയോഗം ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here