മുനമ്പം മനുഷ്യക്കടത്ത്; ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ് ഇറക്കി

മുനമ്പത്ത് നിന്നും ബോട്ടിൽ പോയവരെ കണ്ടെത്താൻ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കി. ബോട്ടിൽ പോയ 100 പേരുടെ ചിത്രങ്ങൾ സഹിതമാണ് ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്റർപോളിൻറെ അംഗരാജ്യങ്ങളിൽ ഇവർ എത്തിപ്പെട്ടാൽ ഇവരെ പിടികൂടാനാണ് ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയിരിക്കുന്നത്.

മുനമ്പത്ത് നിന്നും 110 പേർ ബോട്ടിൽ കടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽ 30 പേരുടെ പട്ടിക കൂടി തയ്യാറാക്കാനുണ്ട്. അവർ ആരൊക്കെയെന്ന് കണ്ടെത്തേണ്ടതുണ്ട്. ഓസ്‌ട്രേലിയയിലെ ക്രിസ്തുമസ് ദ്വീപ് ലക്ഷ്യമാക്കിയാണ് സംഘം കടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബോട്ടിൽ കടന്നവരിൽ ഇന്ത്യൻ വംശജരില്ലെന്നാണ് വിലയിരുത്തൽ. തമിഴ് വംശജരും ശ്രീലങ്കൻ അഭയാർത്ഥികളുമാണ് ബോട്ടിൽ കടന്നതെന്ന് പൊലീസ് പറയുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More