ഉമർ ഖാലിദിന് ഡോക്ടറേറ്റ്

ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന് ഡോക്ടറേറ്റ്. പിഎച്ച്ഡി പൂർത്തിയായതായി ഉമർ ഖാലിദ് തന്നെയാണ് ഫേസ്ബുക്കിൽ അറിയിച്ചത്. ജാർഖണ്ഡിലെ ആദിവാസികൾ എന്ന വിഷയത്തിലാണ് പിഎച്ച്ഡി പൂർത്തിയാക്കിയത്.
പ്രക്ഷുബ്ധമായ അന്തരീക്ഷത്തിൽ തന്നോടൊപ്പം നിന്ന ജെഎൻയു സമൂഹത്തിനും തന്റെ സൂപ്പർ വൈസർ ഡോ. സംഗീത ദാസ്ഗുപ്ത, എക്‌സ്റ്റേണൽ എക്‌സാമിനേഴ്‌സ് പ്രൊഫ. പ്രഭു മഹാപാത്ര, പ്രൊഫ. റോഹൻ ഡിസൂസ എന്നിവർക്കും ഉമർ ഖാലിദ് ഫേസ്ബുക്ക് പോസ്റ്റിൽ നന്ദി അറിയിച്ചു. ഇവർ മൂവർക്കുമൊപ്പമുള്ള ചിത്രവും ഉമർ ഖാലിദ് പങ്കുവെച്ചു.
തന്റെ പിഎച്ച്ഡി പ്രബന്ധങ്ങൾ സ്വീകരിക്കുന്നില്ലെന്ന് കഴിഞ്ഞവർഷം ഉമർ ഖാലിദ് ആരോപിച്ചിരുന്നു. രാജ്യദ്രോഹ പ്രവർത്തികൾ ചെയ്തുവെന്നാരോപിച്ചാണ് ഉമർ ഖാലിദിന്റെയും മറ്റൊരു വിദ്യാർഥിയുടെയും പ്രബന്ധങ്ങൾ സർവകലാശാല മടക്കിയയച്ചത്. 2016 ഫെബ്രുവരി 9ന് സർവകലാശാല ക്യാംപസിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ചാണ് കനയ്യ കുമാറും ഉമർ ഖാലിദും അടക്കമുള്ളവർക്കെതിരെ കേസെടുത്തിരുന്നത്. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു സർവകലാശാല അധികൃതരുടെ നടപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here